
ഓരോ ദ്രവ്യത്തിനും ഓരോ ഫലസിദ്ധി; പരമശിവന് അഭിഷേകം വഴിപാട് ചെയ്യുന്നവർ അറിയാൻ
പരമശിവന് ഏറെ പ്രിയപ്പെട്ട വഴിപാടാണ് അഭിഷേകം. എത്രയേറെ അഭിഷേകം നൽകുന്നുവോ അത്രയേറെ സംപ്രീതനാകുന്നവനാണ് ശ്രീമഹാദേവൻ. പാൽകൊണ്ട് നൽകുന്ന ശംഖാഭിഷേകമാണ് പതിവ് അഭിഷേകങ്ങളിൽ പ്രധാനപ്പെട്ടത്. രോഗദുരിതങ്ങളിൽ നിന്നുള്ള മുക്തിയാണ് അഭിഷേകത്തിന്റെ ഫലസിദ്ധി. പാൽ കൂടാതെ എണ്ണ, കരിക്ക്, ജലം ഇവകൊണ്ടും അഭിഷേകം ചെയ്യാറുണ്ട്. ജലം കൊണ്ടുള്ള അഭിഷേകത്തിന് ‘ജലധാര’യെന്നും പാൽകൊണ്ടുള്ള ധാരയ്ക്ക് ‘ക്ഷീരധാര’ എന്നും പറയുന്നു. പാലഭിഷേകം നൽകുന്നതുമൂലം കോപതാപാദികൾ മാറി ശാന്തത കൈവരുമെന്നും പനിനീർ അഭിഷേകം ചെയ്‌താൽ കീർത്തിയും സൽപ്പേരും ലഭിക്കുമെന്നും, സൽസന്താനങ്ങളെ ലഭിക്കാൻ ഇളനീർ അഭിഷേകം ചെയ്താൽ മതിയാകുമെന്നും പറയപ്പെടുന്നു. ഗ്രഹപ്പിഴകൾ മൂലമുണ്ടാകുന്ന രോഗദുരിതങ്ങൾക്കും മാനസിക ക്ലേശങ്ങൾക്കും ഉത്തമപരിഹാരമാണ് പരമശിവന് അഭിഷേകം നൽകുകയെന്നത്.
വ്യത്യസ്ത അഭിഷേക ദ്രവ്യങ്ങളും ഫലങ്ങളും
- പാൽ അഭിഷേകം: കോപതാപാദികള്‍ മാറി ശാന്തിയും സ്വസ്ഥയും ദീര്‍ഘായുസ്സുമാണ് പാലഭിഷേകത്തിന്റെ ഫലം.
- നെയ്യ് അഭിഷേകം: സുരക്ഷയും മുക്തിയും സല്‍സന്താനങ്ങളുമാണ് നെയ്യഭിഷേകത്തിന്റെ ഫലം.
- എണ്ണ അഭിഷേകം: പാപമോചനം, ദുരിതങ്ങള്‍ക്ക് പരിഹാരം എന്നിവയാണ് എണ്ണ അഭിഷേകത്തിന്റെ ഫലം.
- പനിനീര് അഭിഷേകം: കീര്‍ത്തിയും അംഗീകാരവും വിദ്യകടാക്ഷവുമാണ് പനിനീരഭിഷേകത്തിന്റെ ഫലം.
- ചന്ദനം അഭിഷേകം: പുനര്‍ജ്ജന്മം അവസാനിച്ച് മോക്ഷ പ്രാപ്തിയും സമ്പല്‍സമൃദ്ധിയുമാണ് ചന്ദനാഭിഷേകത്തിന്റെ ഫലം.
- പഞ്ചഗവ്യ അഭിഷേകം: പാപ മുക്തിയും ആത്മശുദ്ധിയുമാണ് പഞ്ചഗവ്യഅഭിഷേകത്തിന്റെ ഫലം.
- പഞ്ചാമൃത അഭിഷേകം: ദീര്‍ഘായുസ്സും ആരോഗ്യവുമാണ് പഞ്ചാമൃതഅഭിഷേകത്തിന്റെ ഫലം.
- ചെറുനാരങ്ങ അഭിഷേകം: അഭിഷ്ടകാര്യ സിദ്ധി, രോഗ ദുരിതങ്ങളില്‍ നിന്ന് മോചനം എന്നിവയാണ് ചെറുനാരങ്ങാഭിഷേകത്തിന്റെ ഫലം.
- തൈര് അഭിഷേകം: പ്രയാസങ്ങള്‍ അകന്ന് മനസ്സ് കുളിര്‍പ്പിക്കുകയെന്നതാണ് തൈരാഭിഷേകത്തിന്റെ ഫലം.
- തേന്‍ അഭിഷേകം: കാര്യവിജയവും ആഗ്രഹ സാഫലീകരണവുമാണ് തേന്‍അഭിഷേകത്തിന്റെ ഫലം.
- കരിമ്പ്, ശര്‍ക്കര അഭിഷേകം: ഭാവി ശോഭനവും, ശത്രുവിജയവുമാണ് കരിമ്പ്, ശര്‍ക്കരഅഭിഷേകത്തിന്റെ ഫലം.
- ഇളനീര്‍ അഭിഷേകം: സദ്‌സന്താനങ്ങള്‍, രാജയോഗം എന്നിവയാണ് ഇളനീര്‍ അഭിഷേകത്തിന്റെ ഫലം.
- ഭസ്മം അഭിഷേകം: എല്ലാ നന്മകളും ജ്ഞാനവുമാണ് ഭാസ്മാഭിഷേകത്തിന്റെ ഫലം.