
ശിവരാത്രിക്ക് തൊട്ടുമുമ്പ് അപൂര്‍വ്വ യോഗവുമായി ശനിപ്രദോഷം: സര്‍വ്വദുരിതങ്ങളും നീങ്ങാന്‍ ഇന്നും നാളെയും ചെയ്യേണ്ടത്
എല്ലാദിവസവും നക്ഷത്രഫലം നിങ്ങളുടെ മൊബൈല്‍ഫോണില്‍ ലഭിക്കാന്‍ ഇപ്പോള്‍തന്നെ ജോയിന്‍ ചെയ്യൂ ജ്യോതിഷവാര്‍ത്തയുടെ വാട്ട്‌സാപ്പ് ചാനലില്‍. ഇവിടെ ക്ലിക്ക് ചെയ്യൂ.
ശിവഭക്തരെ സംബന്ധിച്ചിടത്തോളം ഏറ്റവും പവിത്രവും അനുഗ്രഹപ്രദവുമായ ദിവസങ്ങളാണ് വന്നെത്തുന്നത്. ഇത്തവണത്തെ കുംഭമാസത്തിലെ ശിവരാത്രിക്ക് ഒരു പ്രത്യേകതയുണ്ട്. ശിവരാത്രിക്ക് തൊട്ടുമുമ്പ് വരുന്നത് ശനിയാഴ്ചയുള്ള പ്രദോഷമാണ് എന്നതാണത്. ശനിപ്രദോഷവും ശിവരാത്രിയും അടുത്തടുത്ത് വരുന്ന ഈ അപൂര്‍വ്വ അവസരം പാഴാക്കരുത്.
ഈ രണ്ട് ദിവസങ്ങളിലെ വ്രതാനുഷ്ഠാനത്തിലൂടെ ജീവിതത്തിലെ എങ്ങനെയുള്ള ദുരിതങ്ങളില്‍ നിന്നും മോചനം നേടാമെന്നും, ആചരിക്കേണ്ട രീതികളെക്കുറിച്ചും അറിയാം.
അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ സമയം
കുംഭമാസത്തില്‍ ശിവരാത്രിക്ക് തലേദിവസം ശനിപ്രദോഷം വരുന്നത് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ ഒരു കാര്യമാണ്. സാധാരണ പ്രദോഷവ്രതം കഴിഞ്ഞ് ഭക്ഷണം കഴിച്ച് വ്രതം അവസാനിപ്പിക്കാറാണ് പതിവ്. എന്നാല്‍ ഇത്തവണ പ്രദോഷവ്രതം പൂര്‍ത്തിയാക്കി നാം പ്രവേശിക്കുന്നത് മറ്റൊരു വലിയ വ്രതത്തിലേക്കാണ്- മഹാശിവരാത്രി വ്രതത്തിലേക്ക്. അതുകൊണ്ട് തന്നെ ഈ ദിവസങ്ങള്‍ക്ക് ഇരട്ടി ശക്തിയാണുള്ളത്.
ശനിപ്രദോഷത്തിന്റെ മഹത്വം
ശനിയാഴ്ച വരുന്ന പ്രദോഷം ‘ശനിപ്രദോഷം’ എന്നാണ് അറിയപ്പെടുന്നത്. ഇത് മഹാദേവന്റെ അനുഗ്രഹം ലഭിക്കാന്‍ ഏറ്റവും ഉത്തമമാണ്. സര്‍വ്വ ഐശ്വര്യത്തിനും, സമ്പല്‍സമൃദ്ധിക്കും ഇതിലും വലിയൊരു ദിവസമില്ല. നടരാജഭാവത്തില്‍ ആടിനില്‍ക്കുന്ന മഹാദേവന്റെ സവിധത്തിലേക്ക് പാര്‍വ്വതീദേവി എത്തുന്നതും, സകല ദേവീദേവന്മാരും അവരെ വണങ്ങിനില്‍ക്കുന്നതുമായ മുഹൂര്‍ത്തമാണിത്.
വിവാഹത്തിനും സന്താനലബ്ധിക്കും ഉത്തമം
വിവാഹതടസ്സം നീങ്ങാന്‍: ശിവശക്തി ഭാവങ്ങള്‍ ഒന്നിച്ചുനില്‍ക്കുന്ന സമയമായതിനാല്‍ നല്ല ദാമ്പത്യജീവിതത്തിനും, ഉത്തമമായ വിവാഹബന്ധം ലഭിക്കാനും ഈ ദിവസത്തെ പ്രാര്‍ത്ഥന അതിവിശേഷമാണ്.
സന്താനപരമ്പരയ്ക്ക്: കുട്ടികളുടെ നന്മയ്ക്കും, വരുംതലമുറയുടെ ഐശ്വര്യത്തിനും ശനിപ്രദോഷം നോല്‍ക്കുന്നത് ഏറ്റവും നല്ലതാണ്.
ദോഷപരിഹാരം: നാം ചെയ്തുപോയ സകല പാപങ്ങളുടെയും ദോഷങ്ങളുടെയും പരിഹാരത്തിന് ഈ വ്രതം ഉതകും.
ഒരു ലക്ഷം ‘നമശിവായ’ ജപം
ഈ രണ്ട് ദിവസങ്ങള്‍ കൊണ്ട് (ശനി, ഞായര്‍) ഒരു ലക്ഷം തവണ ‘നമഃശിവായ’ ജപിക്കാന്‍ ഭക്തര്‍ ശ്രമിക്കണം.
ശനിയാഴ്ച രാവിലെയും വൈകുന്നേരവും. ശിവരാത്രി ദിവസം മുഴുവനും.
ഇങ്ങനെ മാറ്റി വെച്ചാല്‍ നിഷ്പ്രയാസം ഒരു ലക്ഷം തവണ ജപിക്കാന്‍ സാധിക്കും. അക്ഷരലക്ഷം ജപിച്ചാല്‍ മഹാദേവന്‍ നമ്മുടെ സംരക്ഷണ കവചമായി കൂടെയുണ്ടാകും. ഒരപകടത്തിലും പെടാതെ, ചതികളില്‍ വീഴാതെ ഭഗവാന്‍ നമ്മളെ കാത്തുകൊള്ളും.
വ്രതം അനുഷ്ഠിക്കേണ്ട വിധം
1.തുടക്കം: വെള്ളിയാഴ്ച വൈകുന്നേരം മുതല്‍ വൃതത്തിനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങുക.
2. ശനിയാഴ്ച (പ്രദോഷം): രാവിലെ കുളിച്ച് ക്ഷേത്രദര്‍ശനം നടത്തി, നാമജപത്തോടെ പ്രദോഷവൃതം ആരംഭിക്കുക. വൈകുന്നേരം ഭസ്മധാരണത്തോടെ പ്രദോഷപൂജകളില്‍ പങ്കെടുക്കുക.
3.തുടര്‍ച്ച: പ്രദോഷവ്രതം അവസാനിപ്പിക്കാതെ നേരിട്ട് ശിവരാത്രി വ്രതത്തിലേക്ക് കടക്കുക.
4.ശിവരാത്രി: അന്ന് പൂര്‍ണ്ണമായി ഉപവാസമോ ലഘുഭക്ഷണമോ ആയി നാമജപത്തില്‍ മുഴുകുക. രാത്രിയിലും ഉറക്കമിളച്ച് നാമം ജപിക്കുന്നത് ഉത്തമം. ബലിയിടാന്‍ പോകുന്നവര്‍ക്കും ക്ഷേത്രത്തിലിരുന്നോ ജലാശയങ്ങള്‍ക്ക് അടുത്തോ ഇരുന്ന് ജപിക്കാവുന്നതാണ്.
5. പാരണ: തിങ്കളാഴ്ച രാവിലെ (ശിവരാത്രിക്ക് പിറ്റേന്ന്) മാത്രമേ പാരണ വീടി വ്രതം അവസാനിപ്പിക്കാവൂ.
ഏത് വലിയ ദുരിതത്തിലാണോ നിങ്ങള്‍ ഇപ്പോള്‍ ഉള്ളത്, അതില്‍ നിന്നും പൂര്‍ണ്ണ മോചനം നേടാന്‍ ഈ രണ്ടു ദിവസത്തെ പ്രാര്‍ത്ഥന സഹായിക്കും. അതിനാല്‍ ഇന്നും നാളെയും മറ്റ് ജോലികള്‍ മാറ്റിവെച്ച് മഹാദേവനായി സമര്‍പ്പിക്കുക.

