നക്ഷത്രവിചാരം
ശനിദോഷ ശമനത്തിന് ഇങ്ങനെ വ്രതമെടുത്ത് ദോഷങ്ങള്‍ മാറ്റാം

കണ്ടകശനി, അഷ്ടമശനി, ഏഴരശനി എന്നിങ്ങനെ ശനി ദോഷങ്ങള്‍ നിരവധിയാണ്. ശനി ദുരിതങ്ങള്‍ പൂര്‍ണ്ണമായും അതിജീവിക്കാന്‍ നിരന്തരമായ പ്രാര്‍ത്ഥനയും വ്രതനിഷ്ഠയും ആവശ്യമാണ്. ഇതിനായി ശനിയാഴ്ച വ്രതം എടുക്കുന്നത് ഉത്തമമാണ്. ശനിദേവനും ശാസ്താവിനും പ്രീതിയുള്ള ദിവസമാണ് ശനിയാഴ്ച. ശിവക്ഷേത്രം, ഹനുമാന്‍ ക്ഷേത്രം, നവഗ്രഹ പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങള്‍ ഇവയിലേതെങ്കിലും ഈ ദിവസം സന്ദര്‍ശിച്ച് വ്രത നിഷ്ഠയോടെ ഭഗവാനെ പ്രാര്‍ത്ഥിക്കുന്നതും നല്ലതാണ്.

ശനിയാഴ്ച വ്രതം ഇങ്ങനെ എടുക്കാം

ശനിയാഴ്ച വ്രതം എടുക്കുന്നവര്‍ മാംസാഹാരം ഉപേക്ഷിക്കണം. ശനിയാഴ്ച ഉപവാസമോ ഒരിക്കലോ ആകാം. വ്രതം എടുക്കുന്ന വ്യക്തി പുലര്‍ച്ചെ കുളിച്ച് ശാസ്താക്ഷേത്രമോ നവഗ്രഹ ക്ഷേത്രമോ ദര്‍ശനം നടത്താം. ശനി ഗായത്രി മന്ത്രം 108 തവണ പ്രഭാതത്തില്‍ ജപിക്കുന്നതും, ശാസ്താ സ്തുതികളും ശനി സ്തുതികളും പാരായണം ചയ്യുന്നതും ഉത്തമം.

ശാസ്താവിന് എള്ള് പായസം നിവേദിക്കുന്നതും ശാസ്തൃ സൂക്തപുഷ്പാഞ്ജലി നടത്തുന്നതും ഉത്തമം. ശിവക്ഷേത്ര ദര്‍ശനവും, ക്ഷീരധാര വഴിപാടും, എള്ളെണ്ണ സമര്‍പ്പണവും വിശേഷമാണ്. നീല പുഷ്പങ്ങള്‍ കൊണ്ട് ക്ഷേത്രത്തില്‍ അര്‍ച്ചന ചെയ്യുന്നതും അനുഗ്രഹമാണ്. ഹനുമാന്‍ സ്വാമി ക്ഷേത്രങ്ങളില്‍ വെറ്റില മാല, എള്ളെണ്ണ സമര്‍പ്പണം എന്നിവ നടത്തിയാലും ശനി ദോഷങ്ങളെ അകറ്റാം.

നവഗ്രഹ പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളില്‍ ശനിക്ക് കറുത്ത വസ്ത്രം, എള്ള്, ഉഴുന്ന്, എണ്ണ എന്നിവ വഴിപാടായും നല്‍കുന്നതും ഉത്തമം. ശനിദോഷം ഉള്ള വ്യക്തി കറുത്ത വസ്ത്രം ധരിക്കുന്നതും കാക്കയ്ക്ക് ഭക്ഷണം കൊടുക്കുന്നതും നല്ലതാണ്. 12 ശനിയാഴ്ച എങ്കിലും ചിട്ടയോടെ വ്രതമെടുത്ത് പ്രാര്‍ത്ഥിച്ചാല്‍ ശനി സംബന്ധമായ എല്ലാ ബുദ്ധിമുട്ടുകളും ദുരിതങ്ങളും ഒരു പരിധിവരെ അകറ്റി നിര്‍ത്താന്‍ കഴിയും.

 

mantra for shani dosham
pleasing shani deva by chanting mantras
shani dosha parihara
shani dosha remedies
Related Posts