
മന്ത്രങ്ങള്‍
ശക്തി പഞ്ചാക്ഷരി മന്ത്രം ജപിച്ചാല്‍
ദാമ്പത്യഭദ്രതയ്ക്കും വിവാഹതടസങ്ങള്‍ അകറ്റുന്നതിനും ഉത്തമമായ മന്ത്രമാണ് ശക്തിപഞ്ചാക്ഷരി മന്ത്രം. ഈ മന്ത്രം ജപിക്കുകവഴി കുടുംബഭദ്രത ഉണ്ടാകുമെന്നും ആചാര്യന്മാര് പറയുന്നു.
ഓം ഹ്രീം നമഃ ശിവായ എന്ന ശക്തി പഞ്ചാക്ഷരി മന്ത്രം പാര്‍വ്വതിസമേതനായ ശിവഭഗവാനെ ധ്യാനിച്ച് 208 പ്രാവിശ്യം നിത്യവും ജപിക്കണം. നെയ് വിളക്കിന് മുന്നിലിരുന്ന് ജപിച്ചാല്‍ പെട്ടെന്നു ഫലം ലഭിക്കുമെന്നാണ് വിശ്വാസം.
രാവിലെ കിഴക്കോട്ടു ദര്ശനമായിരുന്നും വൈകിട്ട് പടിഞ്ഞാറോട്ട് ദര്ശനമായിരുന്നും വേണം ഈ മന്ത്രം ജപിക്കേണ്ടത്.