
സര്‍പ്പദോഷങ്ങള്‍ മാറാന്‍
സര്‍പ്പങ്ങള്‍ ഭൂമിയിലെ പ്രത്യക്ഷ ദൈവങ്ങളാണ്. സര്‍പ്പങ്ങളെ നാം വേണ്ടവിധം ആരാധിച്ചില്ലെങ്കില്‍, അല്ലെങ്കില്‍ ആ ഇടങ്ങളെ വേണ്ടവിധം സംരക്ഷിച്ചില്ലെങ്കില്‍ അത് സര്‍പ്പദോഷങ്ങള്‍ക്ക് ഇടവരുമെന്നാണ് പറയുന്നത്.
ഇത്തരത്തിലുള്ള സര്‍പ്പദോഷങ്ങള്‍ തലമുറകളോളം പിന്തുടരും. ഇത് പലതരത്തിലുള്ള രോഗദുരിതങ്ങളായോ, സന്താനദുരിതമായോ വന്നുചേരും. സന്താനങ്ങള്‍ ഇല്ലാത്ത അവസ്ഥ, സന്താനങ്ങള്‍ക്ക് രോഗങ്ങള്‍ തുടങ്ങി പലവിധത്തിലുള്ള ദുരിതങ്ങള്‍ ഇതുമൂലം വന്നുചേരാവുന്നതാണ്. ഇത്തരത്തിലുള്ള സര്‍പ്പദോഷങ്ങള്‍ മാറുന്നതിനായിട്ടാണ് സര്‍പ്പബലി നടത്തുന്നത്.
സര്‍പ്പ പ്രീതിക്കായി നടത്തുന്ന ഏറ്റവും ശ്രേഷ്ഠവും പ്രധാനപ്പെട്ടതുമായ വഴിപാടാണ് സര്‍പ്പബലി.
സര്‍പ്പബലി നടത്തുന്നതിലൂടെ 64 കോടി സര്‍പ്പദൈവങ്ങളും വാസുകിയും നാഗയക്ഷിയും സന്തോഷവതികളാകുന്നുവെന്നാണ് വിശ്വാസം. ഈ പൂജയിലൂടെ സര്‍പ്പദോഷങ്ങള്‍ അകന്നു ഭക്തരുടെ ആഗ്രഹങ്ങള്‍ നടക്കുമെന്നാണ് വിശ്വാസം.
സര്‍പ്പങ്ങളെ പ്രീതിപ്പെടുത്തുന്നതിനും സര്‍പ്പദോഷങ്ങള്‍ അകലുന്നതിനുമായി തൊടുപുഴ ഇടവെട്ടി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ നവംബര്‍ 1നാണ് സര്‍പ്പബലി നടക്കുന്നത്. ഭക്തര്‍ക്ക് സര്‍പ്പബലി വഴിപാടായി നടത്താവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9495960102.

