മന്ത്രങ്ങള്‍
ഇന്ന് ഈ ശിവമന്ത്രം ഒരുതവണയെങ്കിലും ജപിക്കാന്‍ മറക്കല്ലേ

ദേവന്മാരും അസുരന്മാരും ചേര്‍ന്ന് പാലാഴി കടയുന്ന സമയത്ത് കയറിന് പകരമായി ഉപയോഗിച്ച വാസുകി എന്ന പാമ്പ് അവിടെ വച്ച് വിഷം ഛര്‍ദ്ദിച്ചപ്പോള്‍, ഭൂമിയില്‍ വീണാല്‍ ഇത് സര്‍വനാശത്തിന് കാരണമാകും എന്നതിനാല്‍ അത് ശിവഭഗവാന്‍ കുടിക്കുകയും അത് ഇറങ്ങി പോകാതിരിക്കാന്‍ പാര്‍വ്വതി ദേവി കഴുത്തില്‍ തൊടുകയും കഴുത്ത് നീലനിറമാകുകയും ചെയ്തു. ഇത് നടന്നത് പ്രദോഷസമയത്ത് ആണെന്നും അതിനാല്‍ ഈ സമയത്ത് ശിവഭഗവാന്‍ ഏറെ ഉദാരമനസ്‌കനായിരിക്കും എന്നാണ് വിശ്വാസം.

ഒരുമാസം രണ്ടു പ്രദോഷമുണ്ട്. കറുത്തപക്ഷത്തിലും വെളുത്തപക്ഷത്തിലും. ഇതില്‍ കറുത്ത പക്ഷത്തെ പ്രദോഷമാണ് പ്രധാനം. ഇത്തവണത്തെ പ്രദോഷം ശനിയാഴ്ചയാണ്. ഇതിനെ ശനി പ്രദോഷം എന്നു പറയുന്നു. അതുകൊണ്ടുതന്നെ ഇന്നത്തെ പ്രദോഷം ഏറെ പ്രാധാന്യമുള്ളതാണ്. സാധാരണ പ്രദോഷങ്ങളേക്കാള്‍ ഇരട്ടിഫലം തരുന്നതാണ് ഇന്നതേത്.

വ്രതമെടുക്കാന്‍ സാധിക്കാത്തവരും ഇന്ന് ശിവഭഗവാന്റെ അതിശക്തമായ മന്ത്രം ജിപിച്ചാല്‍ അതീവ ഫലദായകമാണ്. ഇതേ കുറിച്ച് അറിയാന്‍ ഈ വീഡിയോ കാണുക:

Related Posts