ക്ഷേത്ര വാർത്തകൾ
ശബരിമല ഇന്ന്: നെയ്യഭിഷേകവും പുഷ്പാഭിഷേകവും; തീർഥാടകർക്ക് വിപുലമായ വിരി സൗകര്യങ്ങൾ

ശബരിമല  മണ്ഡലകാലത്തെ പ്രധാന ദിവസങ്ങളിൽ ഒന്നായ ഇന്ന് ശബരിമലയിൽ തിരക്ക് വർധിക്കാൻ സാധ്യതയുണ്ട്. വെർച്വൽ ക്യൂ ബുക്കിങ് 70,000 ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. ദർശനത്തിനായി എത്തുന്ന ഭക്തർക്കായി സന്നിധാനത്തും പമ്പയിലും വിരിവയ്ക്കാനുള്ള വിപുലമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.

ക്ഷേത്രത്തിലെ ഇന്നത്തെ പ്രധാന ചടങ്ങുകൾ: (2025 നവംബര്‍ 17, വൃശ്ചികം 1)

സമയം ചടങ്ങ്
രാവിലെ 3.00 നട തുറക്കൽ
3.00 മുതൽ 3.30 വരെ അഭിഷേകം
3.20 ഗണപതിഹോമം
രാവിലെ 8 മുതൽ 11 വരെ നെയ്യഭിഷേകം
11.30 മുതൽ 12.00 വരെ 25 കലശം, കളഭം
11.30 കലശാഭിഷേകം, തുടർന്ന് കളഭാഭിഷേകം
12.00 ഉച്ചപ്പൂജ
ഉച്ചയ്ക്ക് 1.00 നട അടയ്ക്കൽ
വൈകിട്ട് 3.00 നട തുറക്കൽ
6.30 ദീപാരാധന
6.45 മുതൽ പുഷ്പാഭിഷേകം
9.15 അത്താഴപൂജ
10.45 ഹരിവരാസനം
രാത്രി 11.00 നട അടയ്ക്കൽ

 

തീർഥാടകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:

വിരിവെക്കാനുള്ള സൗകര്യം: ദർശനത്തിനെത്തുന്ന ഭക്തർക്ക് പമ്പാതീരത്ത് രണ്ടിടത്തും സന്നിധാനത്തെ നടപ്പന്തലിലും വിരിവെക്കാൻ വിപുലമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.

പുൽപായ ലഭ്യത: ദർശനം കഴിഞ്ഞെത്തുന്ന ഭക്തർക്ക് നടപ്പന്തലിൽ വിശ്രമിക്കാൻ പുൽപായകൾ നൽകും. 20 രൂപയ്ക്ക് നൽകുന്ന പുൽപായ തിരികെ നൽകുമ്പോൾ 10 രൂപ മടക്കി നൽകുന്ന സംവിധാനമാണുള്ളത്.

കാലാവസ്ഥാ മുന്നറിയിപ്പ്:

നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ ഇന്ന് ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ട്. ഭക്തർ ആവശ്യമായ മുൻകരുതലുകൾ എടുക്കണമെന്ന് അധികൃതർ അറിയിച്ചു.

Related Posts