
അരീക്കര സുബ്രഹ്മണ്യന് ശങ്കരന് നമ്പൂതിരി ശബരിമല മേല്ശാന്തി; മാളികപ്പുറത്ത് പൂഴിക്കോട് ദാമോദരന് നമ്പൂതിരി
അരീക്കര സുബ്രഹ്മണ്യന് ശങ്കരന് നമ്പൂതിരി ശബരിമല മേല്ശാന്തി. തിരുവനന്തപുരം പുളിമൂട് സ്വദേശിയാണ്. കഴിഞ്ഞ 5 വര്ഷമായി പഴവങ്ങാടി ഗണപതി ക്ഷേത്രത്തിലെ മേല്ശാന്തിയാണ്. പന്തളം കൊട്ടാരത്തിലെ ദേവനന്ദന് അര്ജുനാണ് നറുക്കെടുത്തത്. പൂഴിക്കോട് ദാമോദരന് നമ്പൂതിരിയെ മാളികപ്പുറം മേല്ശാന്തിയായി തിരഞ്ഞെടുത്തു. കോഴിക്കോട് വടകര മണിയൂര് സ്വദേശിയായ എ. ദാമോദരന് നമ്പൂതിരി പയ്യോളി ക്ഷേത്രത്തിലെ മേല്ശാന്തിയാണ്.
വലിയ പ്രതീക്ഷയുണ്ടായിരുന്നുൈന്നും സന്തോഷമുണ്ടെന്നും സുബ്രഹ്മണ്യന് ശങ്കരന് നമ്പൂതിരി പറഞ്ഞു. പഴവങ്ങാടി ഗണപതിയുടെ വലിയ അനുഗ്രഹം ഇതിലുണ്ട്. എല്ലാ വിഘ്നങ്ങളും മാറ്റുന്നത് അദ്ദേഹമല്ലേ, ഭഗവാന് കാത്തു. 21 വര്ഷമായി തുടര്ച്ചയായി മേല്ശാന്തിയായിരുന്നു. പൂജിച്ചിരുന്ന ദേവന്മാരുടെയെല്ലാം അനുഗ്രഹം എനിക്കുണ്ടാകും. അതെല്ലാം കരുത്തായുണ്ടാകും. മഹാഭാഗ്യമായി കരുതുന്നു. നാളെ രാവിലെ തന്നെ ശബരിമലയിലേക്ക് പോകാനാണ് ഉദേശിക്കുന്നത്. ഒരിക്കലും തന്റെ ഭാഗത്ത് നിന്ന് സ്വഭാവദൂഷ്യമോ സാമ്പത്തിക പ്രശ്നങ്ങളോ ഉണ്ടാകില്ലെന്നും ലോകമെങ്ങുമുള്ള അയ്യപ്പഭക്തരോട് അതാണ് തനിക്ക് പറയാനുള്ളതെന്നും സുബ്രഹ്മണ്യന് ശങ്കരന് നമ്പൂതിരി പറഞ്ഞു.
തുടര്ച്ചയായ അഞ്ച് വര്ഷമായി ലിസ്റ്റില് വരാറുണ്ടെന്ന് മാളികപ്പുറം മേല്ശാന്തിയായി തിരഞ്ഞെടുത്ത ശങ്കരന് നമ്പൂതിരി പറഞ്ഞു. ലോക മാതാവിനു മുന്നില് നമസ്കരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയിലേക്ക് ഏഴും മാളികപ്പുറത്തേക്ക് അഞ്ചും പേരാണ് മേല്ശാന്തി നറുക്കെടുപ്പിന് ഉണ്ടായിരുന്നത്. വൃശ്ചികം ഒന്നിന് പുതിയ മേല്ശാന്തിമാര് ചുമതലയേല്ക്കും.

