
വേറിട്ട തപാല്‍ മുദ്രയുമായി ശബരീശന്റെ സന്നിധാനം പോസ്‌റ്റോഫീസ്
ശബരിമല സന്നിധാനം പോസ്റ്റ് ഓഫീസിന് പ്രത്യേകതകള്‍ ഏറെയാണ്. പതിനെട്ടാം പടിയും അയ്യപ്പ വിഗ്രഹവും ഉള്‍പ്പെടുന്നതാണ് ഇവിടുത്തെ തപാല്‍ മുദ്ര. രാജ്യത്ത് ഇത്തരം വേറിട്ട തപാല്‍ മുദ്ര മറ്റൊരിടത്തും ഇല്ല എന്നത് പ്രത്യേകതയാണ്. ഭാരതത്തില്‍ സ്വതന്ത്രമായി തപാല്‍ പിന്‍കോഡ് ഉള്ളത് രാഷ്ട്രപതിക്കും ശബരിമല അയ്യപ്പസ്വാമിക്കും മാത്രമാണ്. ഇവിടുത്തെ 689713 എന്ന തപാല്‍ പിന്‍കോഡ് അയ്യപ്പസ്വാമിയുടെ പേരിലാണ്.
മണ്ഡലകാലം ആരംഭിച്ചാല്‍ അയ്യപ്പന്റെ തപാല്‍ മുദ്രയുള്ള കത്തുകള്‍ വീടുകളിലേക്കും പ്രിയപ്പെട്ടവര്‍ക്കും ഒക്കെ അയക്കാന്‍ നിരവധി തീര്‍ത്ഥാടകരാണ് നിത്യവും തപാല്‍ ഓഫീസില്‍ എത്തുന്നത്. അയ്യപ്പസ്വാമിയുടെ പേരില്‍ മണിയോഡറും, ക്ഷണക്കത്തുകളുമായി ഒരു വര്‍ഷം വായിച്ചാല്‍ തീരാത്ത കത്തുകളാണ് ഇവിടെ എത്തുന്നത്. സന്നിധാനം പി.ഒ എന്ന പേരില്‍ വരുന്ന കത്തുകളും മണിഓഡറും ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസര്‍ക്കാണ് കൈമാറുന്നത്. മാളികപ്പുറം ക്ഷേത്രത്തിനു സമീപം സ്ഥിതി ചെയ്യുന്ന ഈ പോസ്റ്റ് ഓഫീസ് മണ്ഡല മകരവിളക്ക് കാലത്ത് മാത്രമെ തുറന്നു പ്രവര്‍ത്തിക്കുകയുള്ളു. മകരവിളക്ക് തീര്‍ത്ഥാടനം കഴിയുന്നതോടെ തപാല്‍ മുദ്ര പത്തനംതിട്ട പോസ്റ്റല്‍ സൂപ്രണ്ട് ഓഫീസിലെ ലോക്കറിലേക്ക് മാറ്റും