സ്പെഷ്യല്‍
ജൂണ്‍ 11; ഇടവത്തിലെ ആയില്യം; വ്രതമെടുക്കുന്നവരും വ്രതമെടുക്കാത്തവരും അറിയേണ്ട കാര്യങ്ങള്‍

നാഗദൈവങ്ങള്‍ നമ്മുടെ മണ്ണിന്റെയും സംസ്‌കാരത്തിന്റെയും സംരക്ഷകരാണ്. അതി പ്രാചീനകാലം മുതല്‍ തന്നെ നാം നാഗങ്ങളെ ആരാധിച്ചു പോന്നിരുന്നു. കേരളത്തിലെ നാഗാലയങ്ങളില്‍ അസംഖ്യം നാഗദേവതകള്‍ ഉള്ളതായി വിശ്വസിക്കപ്പെടുന്നു. അവിടെ സചേതനങ്ങളായ നാഗങ്ങള്‍ പ്രത്യക്ഷപ്പെട്ട് അനുഗ്രഹിക്കാറുള്ള കാര്യം പ്രസിദ്ധമാണ്.

രാഹുവിന്റെ അധി ദേവതയാണ് നാഗങ്ങള്‍. നാഗപ്രീതി മൂലം വന്നു ഭവിക്കുന്ന ഗുണ ഫലങ്ങള്‍ എണ്ണമറ്റതാണ്. ശാപദോഷം, സന്താനദോഷം, മാറാവ്യാധികള്‍ എന്നിവ നാഗാരാധനയിലൂടെ മാറുമെന്നാണ് വിശ്വാസം. ആയില്യം നാളാണ് നാഗപൂജയ്ക്കു പ്രധാനം.

വതമെടുത്ത് ആയില്യപൂജ തൊഴുന്നതും നൂറും പാലും വഴിപാടായി നടത്തുന്നതും ഉത്തമമാണ്. സര്‍പ്പ പ്രീതിയിലൂടെ കുടുംബത്തില്‍ സമാധാനവും ഐശ്വര്യവും സന്തതി പാരമ്പരകള്‍ക്ക് ശ്രേയസ്സുമാണ് ഫലം.

ആയില്യം ദിനത്തില്‍ പൂര്‍ണ ഉപവാസത്തോടെയോ ഒരിക്കലോടെയോ വ്രതം അനുഷ്ഠിച്ചു നാഗപ്രീതികരമായ മന്ത്രങ്ങള്‍ ജപിക്കുന്നതിലൂടെ സകല ദുഃഖങ്ങള്‍ ശമിച്ചു മനഃസമാധാനമുള്ള ജീവിതം നയിക്കാന്‍ സഹായകമാകും.

അഷ്ടനാഗ മന്ത്രം

ഓം അനന്തായനമ:
ഓം വാസുകയേ നമ:
ഓം തക്ഷകായ നമ:
ഓം കാര്‍ക്കോടകായ നമ:
ഓം ഗുളികായനമ:
ഓം പത്മായ നമ:
ഓം മഹാപത്മായ നമ:
ഓം ശംഖപാലായ നമ:

 

Related Posts