
ഋഗ്വേദ മഹായാഗം; പഴനി അര്‍ച്ചകസ്ഥാനികന്‍ ബ്രഹ്‌മശ്രീ സി. അര്‍ദ്ധനാരീ ഗുരുക്കള്‍ ആചാര്യസ്ഥാനം സ്വീകരിക്കും
അരൂക്കുറ്റി: ഭാരത ചരിത്രത്തില്‍ ആദ്യമായി സ്‌കന്ദസേനയുടെ ആഭിമുഖ്യത്തില്‍
ഭാരതത്തിലെ പ്രശസ്തനായ വൈദിക ആചാര്യന്‍ ബ്രഹ്‌മശ്രീ. ചെറുമുക്ക് മന വല്ലഭന്‍ അക്കിത്തിരിപ്പാടിന്റെ കാര്‍മികത്വത്തില്‍ അതീവ പവിത്രമായ ഋഗ്വേദ മഹായാഗം 2026 നവംബര്‍ മാസം 6 മുതല്‍ 13 വരെ അരൂക്കുറ്റി സുബ്രഹ്‌മണ്യ ക്ഷേത്ര സന്നിധിയില്‍ സംഘടിപ്പിക്കുകയാണ്. ഋഗ്വേദ മഹായാഗം 2026-ന്റെ ഭാഗമായി നടത്തപ്പെടുന്ന വിവിധ ശക്തി ഹോമങ്ങളില്‍ ഒന്നായ സുബ്രഹ്‌മണ്യ ത്രിശതി ഹോമത്തിന്റെ ആചാര്യസ്ഥാനത്തേക്ക് പഴനി അര്‍ച്ചകസ്ഥാനികന്‍ ബ്രഹ്‌മശ്രീ സി. അര്‍ദ്ധനാരീ ഗുരുക്കള്‍ (ഉമാശങ്കര്‍ ഗുരുക്കള്‍) എത്തിച്ചേരും.
ഹോമത്തിന്റെ ആചാര്യസ്ഥാനം സ്വീകരിക്കുന്നതിനായി അദ്ദേഹം സെപ്റ്റംബര്‍ 19 ശനിയാഴ്ച അരൂക്കുറ്റി ശ്രീ സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെത്തും.
വേദസംരക്ഷണം ലക്ഷ്യമാക്കി സ്‌കന്ദ സേനയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഋഗ്വേദ മഹായാഗത്തിന്റ ഭാഗമായി വിവിധ വൈദിക-ആധ്യാത്മിക പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. സുബ്രഹ്‌മണ്യ ത്രിശതി ഹോമം ഇതിലെ പ്രധാന ചടങ്ങുകളിലൊന്നാണ്.
പഴനി അര്‍ച്ചകസ്ഥാനികനായ ശ്രീ സി. അര്‍ദ്ധനാരീ ഗുരുക്കളുടെ സാന്നിധ്യവും ആചാര്യസ്ഥാനവും ചടങ്ങിന് പ്രത്യേക പ്രാധാന്യം നല്‍കുന്നതാണ്.
ഇത് കൂടാതെ ബ്രഹ്‌മശ്രീ. സച്ചിന്‍ മിശ്ര പണ്ഡിറ്റ് (കാശി, വാരണസി), ബ്രഹ്‌മശ്രീ. സുബ്രഹ്‌മണ്യ അടികള്‍ പ്രധാന അര്‍ച്ചകന്‍ മൂകാംബിക ക്ഷേത്രം, ബ്രഹ്‌മശ്രീ. ശ്രീരാം നമ്പൂതിരിപ്പാട് തരണനെല്ലൂര്‍ പടിഞ്ഞാറെ മന തൃപ്രയാര്‍ (ക്ഷേത്രം തന്ത്രി കുടുംബം) എന്നിവരും കൂടാതെ കേരളത്തിലെ തന്നെ പ്രഗത്ഭരായ പുരോഹിതന്‍മാര്‍ ആചാര്യ സ്ഥാനം വഹിക്കുന്ന ശക്തിഹോമങ്ങളും വിശേഷാല്‍ പൂജകളും നടക്കും.
യാഗഭൂമിയില്‍ പ്രത്യേകം സജ്ജമാക്കിയ യജ്ഞവേദികളില്‍ ഭാരതത്തിലെ ആചാര്യന്മാര്‍ നടത്തുന്ന മഹാഗണപതി ഹോമം, സുബ്രഹ്‌മണ്യ ത്രിശതി ഹോമം, നവഗ്രഹ ഹോമം, സ
ശ്രീ രുദ്ര ഹോമം, അഷ്ടനാഗ പൂജ, നരസിംഹ ഹോമം, സുബ്രഹ്‌മണ്യ ഹോമം, നവസമകലശം, കാളി ഹോമം, ദുര്‍ഗ്ഗാ ഹോമം, വീരഭദ്ര ഹോമം, വിദ്യാരാജഗോപാല ഹോമം, സന്താനഗോപാല ഹോമം, മൃത്യുഞ്ജയ ഹോമം, സര്‍പ്പ ബലി , ഗരുഡ പഞ്ചാക്ഷരി, ഗായത്രി ഹോമം, ശ്രീചക്രപൂജ, ദേവീപൂജ, സര്‍പ്പബലി ,ധന്വന്തരി ഹോമം എന്നിവ നടത്തപ്പെടുന്നതാണെന്ന് സ്‌കന്ദ സേന പ്രസിഡന്റ് സനു സുബ്രഹ്‌മണ്യന്‍ (പുരോഹിതന്‍), സെക്രട്ടറി ഡോ. അഖില്‍ തേവര്‍മഠം (മിതോളജിസ്റ്റ്,ന്യുമറോളജിസ്‌റ് &പുരോഹിതന്‍) എന്നിവര്‍ അറിയിച്ചു.

