ക്ഷേത്ര വാർത്തകൾ
ഋഗ്വേദ മഹായാഗം 2026: വിഗ്രഹവിളംബര ഘോഷയാത്ര ഒക്ടോബര്‍ 12ന്

അരൂക്കുറ്റി ശ്രീ സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തില്‍ സ്‌കന്ദസേനയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ഋഗ്വേദ മഹായാഗം 2026-ന്റെ ഭാഗമായി വേദവിളംബര, വിഗ്രഹവിളംബര ഘോഷയാത്രകള്‍ ഒക്ടോബര്‍ 12 തിങ്കളാഴ്ച രാവിലെ ശ്രീ പത്മനാഭസ്വാമി ക്ഷേത്രസന്നിധിയില്‍ നിന്ന് ആരംഭിക്കും.

ബി.ജെ.പി. സംസ്ഥാന വക്താവ് യുവരാജ് ഗോകുലില്‍ നിന്നും വേദമേറ്റുവാങ്ങുന്നതോടെയാണ് ചടങ്ങുകള്‍ക്ക് തുടക്കമാകുന്നത്. തുടര്‍ന്ന് വിഗ്രഹവിളംബര ഘോഷയാത്ര ആരംഭിക്കും.

ശ്രീ പത്മനാഭസ്വാമി ക്ഷേത്രസന്നിധിയില്‍ നിന്ന് ആരംഭിക്കുന്ന വിഗ്രഹവിളംബര ഘോഷയാത്ര കിളിമാനൂര്‍ തിരുവാറ്റൂര്‍ മഹാവിഷ്ണു ക്ഷേത്രസന്നിധിയില്‍ എത്തിച്ചേരും. അവിടെനിന്ന് വരാഹമൂര്‍ത്തിയുടെ വിഗ്രഹം സ്വീകരിച്ച് ഘോഷയാത്ര പനങ്ങാട് പാട്ടുപറമ്പ് ശ്രീ മഹാദേവ ക്ഷേത്രസന്നിധിയില്‍ എത്തിച്ചേരും.

തുടര്‍ന്ന് നവംബര്‍ 6ന് വൈറ്റില സ്വയംഭൂ ശ്രീ സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തില്‍ നിന്ന് ഭദ്രദീപത്തോടുകൂടി ആരംഭിക്കുന്ന ഘോഷയാത്ര മാടവനയില്‍ വെച്ച് വിഗ്രഹവിളംബര ഘോഷയാത്രയോടൊപ്പം ചേരും. തുടര്‍ന്ന് വിഗ്രഹവും ഭദ്രദീപവും യാഗഭൂമിയായ അരൂക്കുറ്റി ശ്രീ സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തിലെ യാഗശാലയില്‍ എത്തിക്കും. യാഗശാലയില്‍ ക്യാപ്റ്റന്‍ രജിത് കുമാര്‍ LMRK വിഗ്രഹപ്രതിഷ്ഠാ ചടങ്ങ് നിര്‍വഹിക്കും.

ഈ മഹായാഗത്തിന്റെ ഭാഗമായുള്ള വിഗ്രഹവിളംബര ഘോഷയാത്രയിലും വിഗ്രഹപ്രതിഷ്ഠാ ചടങ്ങിലും എല്ലാ ഭക്തജനങ്ങളും പങ്കെടുത്ത് മഹായാഗത്തിന്റെ പരിപൂര്‍ണ വിജയത്തിനായി സഹകരിക്കണമെന്ന് സ്‌കന്ദസേനയ്ക്കുവേണ്ടി പ്രസിഡന്റ് ശ്രീ സനു സുബ്രഹ്‌മണ്യനും സെക്രട്ടറി ഡോ. അഖില്‍ ദേവ തേവര്‍മഠവും ഭക്തജനങ്ങളെ ഭാഗവത് നാമധേയത്തില്‍ അറിയിച്ചു.

 

Related Posts