സ്പെഷ്യല്‍
ദൃഷ്ടിദോഷത്തെ പേടിക്കണ്ട

ദൃഷ്ടിദോഷം ചിലകാര്യങ്ങളെ തടസപ്പെടുത്തുമെന്നാണ് വിശ്വാസം. ശത്രുക്കളുടെയും അസൂയക്കാരുടെയും നാവില്‍പിഴവുകളിലൂടെയാണ് ഇത്തരം ദോഷങ്ങള്‍ വന്നു ചേരുന്നത്. ഒരു വ്യക്തിയുടെ ജാതകത്തില്‍ വ്യാഴത്തിന്റെ സ്ഥിതി അനിഷ്ടഭാവങ്ങളുടെ സാന്നിധ്യം എന്നിവവഴി ഇത് അറിയാന്‍ കഴിയും. ദൃഷ്ടിദോഷത്തെ ചിലയിടങ്ങളില്‍ നാവേറ്, കണ്ണുപറ്റല്‍, കരിനാക്ക്, അറംപറ്റുക എന്നീ പേരുകളിലാണ് അറിയപ്പെടുന്നത്.

നമ്മില്‍വന്നുചേരുന്ന ദൃഷ്ടിദോഷത്തിന് പരിഹാരമായി ആചാര്യന്‍മാര്‍ നിര്‍ദേശിക്കുന്നത് ഗരുഡപഞ്ചാക്ഷരിമന്ത്രം നിത്യവും ജപിക്കുകയെന്നതാണ്. നരസിംഹസ്വാമിക്ഷേത്ര ദര്‍ശനവും ഇതിന് പരിഹാരമായി നിര്‍ദേശിക്കുന്നുണ്ട്. ഗരുഡപഞ്ചാക്ഷരി മന്ത്രം ജപിച്ച് സിദ്ധിവരുത്തിയ കറുത്ത ചരട് ധരിക്കുന്നതും നാവ്‌ദോഷത്തിന് പരിഹാരമായി പറയുന്നുണ്ട്.

ഭാഗവതം ദശമസ്‌കന്ധത്തിലെ പൂതനാമോക്ഷവും സൗന്ദര്യലഹരിയിലെ 20-ാം ശ്ലോകം ചൊല്ലി ദേവിയെ വണങ്ങുന്നതും ഗുണപ്രദമാണെന്നാണ് വിശ്വാസം.

Related Posts