
രോഹിണി നക്ഷത്രവും ചൊവ്വാഴ്ചയും ചേര്‍ന്നവരുന്ന അത്യപൂര്‍വ മീനഷഷ്ഠി, മക്കളുടെ ഉയര്‍ച്ചയ്ക്കായി ചെയ്യേണ്ടത്
സുബ്രഹ്‌മണ്യപ്രീതിക്കായി അനുഷ്ഠിക്കാവുന്ന ഏറ്റവും ഉത്തമമായ വ്രതമാണ് വെളുത്ത പക്ഷത്തില്‍ നോല്‍ക്കുന്ന ഷഷ്ഠിവ്രതം. ഓരോ മാസത്തെയും ഷഷ്ഠി വ്രതാനുഷ്ഠാനത്തിന് വിവിധ പ്രത്യേകതകള്‍ വിധിച്ചിട്ടുണ്ടെങ്കിലും, ഈ വരുന്ന മീനമാസത്തിലെ ഷഷ്ഠി ഭക്തര്‍ക്ക് അത്യപൂര്‍വ്വമായ ഫലസിദ്ധിയാണ് സമ്മാനിക്കുന്നത്.
മീനമാസം ശുക്ലപക്ഷ ഷഷ്ഠിയില്‍ വ്രതം നോല്‍ക്കുകയോ സുബ്രഹ്‌മണ്യ പ്രീതിക്ക് വഴിപാടുകള്‍ നടത്തുകയോ മന്ത്രങ്ങള്‍ ജപിക്കുകയോ ചെയ്താല്‍ പരമശിവനെയും സ്‌കന്ദനെയും ഒന്നിച്ച് പൂജിച്ച ഫലമാണ് ലഭിക്കുന്നത്. ഇതിലൂടെ ഭക്തര്‍ക്ക് കൈലാസവാസമാണ് ഫലമായി പറയുന്നത്. 2026 മാര്‍ച്ച് 24ന് വരുന്ന ഈ മീനമാസ ഷഷ്ഠിക്ക് മറ്റൊരു വലിയ സവിശേഷത കൂടിയുണ്ട്. ഈ ദിനം രോഹിണി നക്ഷത്രത്തിലാണ് വരുന്നത് എന്നതിനാല്‍ ഇതിനെ കപിലഷഷ്ഠി എന്നും വിളിക്കുന്നു. അതുകൊണ്ടുതന്നെ ഈ ദിവസത്തെ വ്രതാനുഷ്ഠാനം അതിവേഗത്തിലുള്ള ഫലസിദ്ധിയും ഇരട്ടി ഫലവും നല്‍കും. ഈ പുണ്യദിനത്തിലെ സുബ്രഹ്‌മണ്യഭജനത്തിലൂടെ സന്താനഭാഗ്യം, മക്കളുടെ അഭിവൃദ്ധി, ജീവിത പുരോഗതി, രോഗശാന്തി, തൊഴില്‍ ഉന്നതി, ശത്രുദോഷങ്ങളില്‍ നിന്നുള്ള രക്ഷ എന്നിവയെല്ലാം കൈവരുമെന്നാണ് ഭക്തജനവിശ്വാസം.
മക്കളുടെ ഉയര്‍ച്ചയ്ക്കും ശ്രേയസ്സിനുമായി മാതാപിതാക്കള്‍ക്ക് പൂര്‍ണ്ണ വിശ്വാസത്തോടെ ആശ്രയിക്കാവുന്ന ഒരു പ്രധാന സങ്കേതമാണ് പെരുമ്പാവൂര്‍ രായമംഗലം കൂട്ടുമഠം ബാലസുബ്രഹ്‌മണ്യസ്വാമി ക്ഷേത്രം. ഇവിടുത്തെ അതിവിശിഷ്ടമായ വഴിപാടാണ് ഷഷ്ഠിപൂജ. മക്കളുടെ പേരില്‍ ഈ ക്ഷേത്രത്തില്‍ പന്ത്രണ്ട് ഷഷ്ഠി പൂജകള്‍ അടുപ്പിച്ചു നടത്തിയാല്‍ ആഗ്രഹങ്ങള്‍ സഫലമാകുമെന്നും അവരുടെ ഭാവി ശോഭനമാകുമെന്നുമാണ് അനുഭവസാക്ഷ്യം. കൂടാതെ മക്കളുടെ പേരില്‍ ഇവിടെ ഷഷ്ഠി ഊട്ട് സമര്‍പ്പിക്കുന്നതും അതിവിശേഷമാണ്. അതിവേഗ ഫലസിദ്ധിയുള്ള ഈ മീനഷഷ്ഠിയുടെ പ്രാധാന്യം ഉള്‍ക്കൊണ്ട്, ഈ പുണ്യദിനത്തില്‍ തന്നെ പ്രസ്തുത പന്ത്രണ്ട് ഷഷ്ഠിപൂജകള്‍ ആരംഭിക്കുന്നത് ഭഗവാന്റെ അനുഗ്രഹം പൂര്‍ണ്ണമായും ലഭിക്കാന്‍ ഏറ്റവും മികച്ച അവസരമാണ്. ഈ വരുന്ന മാര്‍ച്ച് 24ലെ കപിലഷഷ്ഠി ദിനം മുതല്‍ മക്കളുടെ പേരില്‍ ഷഷ്ഠിപൂജ തുടങ്ങുന്നത് അവര്‍ക്ക് സുബ്രഹ്‌മണ്യസ്വാമിയുടെ സംരക്ഷണം ഉറപ്പാക്കാന്‍ സഹായിക്കുമെന്നാണ് വിശ്വാസം.
കൂടുതല്‍ വിവരങ്ങള്‍ക്കും വഴിപാടുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യുന്നതിനുമായി 096561 05158, 095671 20158 എന്നീ നമ്പരുകളില്‍ ക്ഷേത്ര അധികൃതരുമായി ബന്ധപ്പെടാവുന്നതാണ്.

