ക്ഷേത്ര വാർത്തകൾ
റാന്നി തോട്ടമണ്‍കാവ് ദേവി ക്ഷേത്രത്തില്‍ E കാണിക്ക സമര്‍പ്പിച്ചു

റാന്നി തോട്ടമണ്‍കാവ് ദേവി ക്ഷേത്രത്തിലെ അംബായാഗവുമായി ബന്ധപ്പെട്ട് റാന്നി ഫെഡറല്‍ബാങ്ക് ശാഖ സമര്‍പ്പിച്ച Eകാണിക്കയുടെ സമര്‍പ്പണോദ്ഘാടനം ഫെഡറല്‍ബാങ്ക് റീജണല്‍ ഹെഡ് വിനോദ് ബി നിര്‍വഹിച്ചു.

ദേവസ്വം പ്രസിഡന്റ് അഡ്വ. ഷൈന്‍ ജി. കുറുപ്പ് അധ്യക്ഷത വഹിച്ചു. ഫെഡറല്‍ ബാങ്ക് റാന്നി ശാഖ ബ്രാഞ്ച് ഹെഡ് ടോം തോമസ്, മെര്‍ലിന്‍ സെബാസ്റ്റ്യന്‍, അനില്‍ R, ശ്രീരാഗ് R പണിക്കര്‍, സാദിക്ക്, ദേവസ്വം സെക്രട്ടറി ശ്രീകുമാര്‍, ഖജാന്‍ജി പ്രസാദ് എന്നിവര്‍ പ്രസംഗിച്ചു.

Related Posts