
റാന്നി തോട്ടമണ്‍കാവ് ഭഗവതിക്ഷേത്രത്തില്‍ അംബായാഗം; പന്തല്‍ കാല്‍നാട്ട് കര്‍മ്മം നാളെ
റാന്നി: തോട്ടമണ്‍കാവ് ഭഗവതിക്ഷേത്രത്തില്‍ നടക്കാനിരിക്കുന്ന ‘അംബായാഗം 2026’-ന് മുന്നോടിയായുള്ള പന്തലിന്റെ കാല്‍നാട്ട് കര്‍മ്മം നാളെ (സെപ്റ്റംബര്‍ 24 വ്യാഴാഴ്ച) നടക്കും. രാവിലെ 9 മണിക്ക് നടക്കുന്ന ചടങ്ങ് എന്‍.എസ്.എസ്. റാന്നി താലൂക്ക് യൂണിയന്‍ പ്രസിഡന്റ് അഡ്വ. വി. ആര്‍. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ദേവസ്വം പ്രസിഡന്റ് അഡ്വ. ഷൈന്‍ ജി. കുറുപ്പ് ചടങ്ങില്‍ അധ്യക്ഷത വഹിക്കുന്നതാണ്.
2026 ഒക്ടോബര്‍ 9 മുതല്‍ 18 വരെയാണ് ക്ഷേത്രത്തില്‍ വിപുലമായ രീതിയില്‍ അംബായാഗം സംഘടിപ്പിച്ചിരിക്കുന്നത്. പത്തുദിവസം നീണ്ടുനില്‍ക്കുന്ന ഈ പുണ്യപുരാണ യജ്ഞത്തില്‍ ദേവീഭാഗവത നവാഹയജ്ഞവും നടക്കും. തന്ത്രരത്‌നം ബ്രഹ്‌മശ്രീ നാഗേരി വിഷ്ണു ആനന്ദ്, ബ്രഹ്‌മശ്രീ റാന്നി ഹരിശങ്കര്‍ എന്നിവരുടെ മുഖ്യ കാര്‍മ്മികത്വത്തിലാണ് നവാഹയജ്ഞം നടത്തുവാന്‍ നിശ്ചയിച്ചിരിക്കുന്നത്.
യാഗത്തോടനുബന്ധിച്ച് കൊല്ലൂര്‍ മൂകാംബികാ ദേവിയുടെ അര്‍ച്ചകരുടെ കാര്‍മ്മികത്വത്തില്‍ ചണ്ഡികാഹോമവും, വിശേഷാല്‍ ശ്രീചക്ര പൂജയും യാഗശാലയില്‍ നടക്കും. നിരവധി യജ്ഞാചാര്യന്മാരും സന്യാസിശ്രേഷ്ഠരും പ്രഭാഷകരും ഈ മഹായജ്ഞത്തില്‍ പങ്കെടുക്കുന്നതാണ്.


