ക്ഷേത്ര വാർത്തകൾ
റാന്നി അംബായാഗത്തിന്റെ സുവനീർ പ്രകാശനം ചെയ്തു

റാന്നി തോട്ടമണ്‍കാവ് ദേവീ ക്ഷേത്രത്തില്‍ ഒക്ടോബര്‍ ഒന്‍പതു മുതല്‍ നടക്കുന്ന അംബായാഗത്തിന്റെ സുവനീർ പ്രകാശനം അടൂര്‍ എംഎല്‍എ സി.വി ശാന്തകുമാര്‍, റാന്നി എംഎല്‍എ അഡ്വ. പഴകുളം മധുവിന് നല്‍കി നിര്‍വഹിച്ചു.

വാഴൂര്‍ തീര്‍ത്ത പദാശ്രമം മഠാധിപതി സ്വാമി പ്രജ്ഞാനന്ദ തീര്‍ത്ഥ പാദര്‍ അനുഗ്രഹ പ്രഭാഷണം നടത്തി. ദേവസം പ്രസിഡന്റ് അഡ്വക്കേറ്റ് ഷൈന്‍ ജി. കുറുപ്പ് അധ്യക്ഷത വഹിച്ചു.

ബി. ശ്രീകുമാര്‍, സി.എന്‍. പ്രസാദ്, ബിനോജ് മുട്ടുമണ്ണില്‍, സുനില്‍കുമാര്‍, ജയന്‍ മാളിയേക്കല്‍, ബിനു എസ്. നായര്‍, ആചാര്യ വിജലക്ഷ്മി പി എസ് ആനന്ദമ തുടങ്ങിയവര്‍ പ്രസംഗിച്ചു.

 

Related Posts