
റാന്നി അംബായാഗം: നാരായണീയ പാരായണയജ്ഞത്തിന്റെ ഒന്‍പതാം ദിനം പി. മാധവന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്തു
റാന്നി: തോട്ടമണ്‍കാവ് ദേവീക്ഷേത്രത്തില്‍ അംബായാഗം 2026 ന്റെ ഭാഗമായി നടക്കുന്ന 21 ദിവസത്തെ നാരായണീയ പാരായണയജ്ഞത്തിന്റെ ഒമ്പതാം ദിനത്തില്‍ അഞ്ച് സമിതികള്‍ പാരായണം സമര്‍പ്പിച്ചു. യോഗക്ഷേമസഭ സംസ്ഥാന കൗണ്‍സില്‍ അംഗം പി. മാധവന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്തു.
ദേവസ്വം പ്രസിഡന്റ് അഡ്വ. ഷൈന്‍ ജി. കുറുപ്പ് അധ്യക്ഷത വഹിച്ചു. ക്ഷേത്രം മേല്‍ശാന്തി ബ്രഹ്‌മശ്രീ അജിത് കുമാര്‍ പോറ്റി, ആചാര്യ വിജയലക്ഷ്മി, പി. എസ്. ആനന്ദമ്മ, ദേവസ്വം സെക്രട്ടറി പി. ശ്രീകുമാര്‍ എന്നിവര്‍ സംസാരിച്ചു.
ശ്രീ മുരുകാ നാരായണീയ പാരായണ സമിതി, മേലുകര; ഹരേ കൃഷ്ണ നാരായണീയ പാരായണ സമിതി, അയിരൂര്‍; ശ്രീ ദുര്‍ഗ്ഗ നാരായണീയ പാരായണ സമിതി, വടശ്ശേരിക്കര; ശ്രീദേവി നാരായണീയ പാരായണ സമിതി, പുതുശ്ശേരിമല; ശ്രീധര്‍മ്മശാസ്താ നാരായണീയ പാരായണ സമിതി, ഇടക്കുളം എന്നിവയാണ് പാരായണം സമര്‍പ്പിച്ചത്.
നാളെ പത്താം ദിനം (സെപ്റ്റംബര്‍ 24 വ്യാഴാഴ്ച) രാവിലെ 9ന് നടക്കുന്ന പത്താം ദിന ചടങ്ങ് എന്‍.എസ്.എസ്. റാന്നി താലൂക്ക് യൂണിയന്‍ പ്രസിഡന്റ് അഡ്വ. വി. ആര്‍. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ദേവസ്വം പ്രസിഡന്റ് അഡ്വ. ഷൈന്‍ ജി. കുറുപ്പ് അധ്യക്ഷത വഹിക്കും. ശ്രീ ദുര്‍ഗ്ഗ നാരായണീയ സമിതി, മൈലപ്ര പാരായണം സമര്‍പ്പിക്കും.
ഭക്തജനങ്ങള്‍ പങ്കെടുക്കണമെന്ന് സംഘാടകര്‍ അറിയിച്ചു. തോട്ടമണ്‍കാവ് ദേവീക്ഷേത്രത്തില്‍ ഒക്ടോബര്‍ 9 മുതല്‍ 18 വരെയാണ് അംബായാഗം നടക്കുന്നത്.


