
റാന്നി അംബായാഗം: നാരായണീയ പാരായണയജ്ഞത്തിന്റെ എട്ടാം ദിനം മന്ദിരം രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു
റാന്നി: തോട്ടമണ്‍കാവ് ദേവീക്ഷേത്ര സന്നിധിയില്‍ അംബായാഗം 2026-ന്റെ ഭാഗമായി നടന്നുവരുന്ന 21 ദിവസത്തെ നാരായണീയ പാരായണയജ്ഞത്തിന്റെ എട്ടാം ദിവസത്തെ ചടങ്ങുകള്‍ കെ.പി.എം.എസ് ജില്ലാ പ്രസിഡന്റ് മന്ദിരം രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.
ക്ഷേത്രസന്നിധിയില്‍ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ നടന്ന ചടങ്ങില്‍ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള ഭക്തജനങ്ങളും നാരായണീയ സമിതി അംഗങ്ങളും പങ്കെടുത്തു. അംബായാഗത്തിന്റെ ആത്മീയ മുന്നൊരുക്കങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന നാരായണീയ പാരായണയജ്ഞം ഭക്തജനങ്ങളുടെ പങ്കാളിത്തത്തോടെ മുന്നേറുകയാണ്.

എട്ടാം ദിവസത്തെ നാരായണീയ പാരായണം ആലപ്ര അന്നപൂര്‍ണ്ണേശ്വരി സമിതി സമര്‍പ്പിച്ചു. ആചാര്യ വിജയലക്ഷ്മി ടീച്ചറുടെയും സഹപ്രവര്‍ത്തകരുടെയും നേതൃത്വത്തിലാണ് പാരായണയജ്ഞം നടന്നുവരുന്നത്.
നാരായണീയ പാരായണയജ്ഞത്തിന്റെ ഭാഗമായി നാളെ ശ്രീ ദുര്‍ഗ്ഗ നാരായണീയ സമിതി, വടശ്ശേരിക്കര പാരായണം സമര്‍പ്പിക്കും.
അംബായാഗം 2026-ന്റെ ഭാഗമായി നടക്കുന്ന പാരായണയജ്ഞത്തില്‍ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള നാരായണീയ സമിതികളുടെ പങ്കാളിത്തം തുടരുകയാണ്.
ഒക്ടോബര്‍ 9 മുതല്‍ 18 വരെയാണ് ക്ഷേത്രത്തില്‍ അംബായാഗം നടക്കുക.


