ക്ഷേത്ര വാർത്തകൾ
റാന്നി അംബായാഗം; കലവറ നിറയ്ക്കലിന് ഭക്തജനങ്ങളില്‍ നിന്ന് ആവശ്യസാധനങ്ങള്‍ ശേഖരിക്കും

റാന്നി: തോട്ടമണ്‍കാവ് ദേവീക്ഷേത്രത്തില്‍ ഒക്ടോബര്‍ 9 മുതല്‍ 18 വരെ നടക്കുന്ന അംബായാഗം 2026ന്റെ ഒരുക്കങ്ങളുടെ ഭാഗമായി കലവറ നിറയ്ക്കല്‍ ചടങ്ങ് സംഘടിപ്പിക്കുന്നു.
അംബായാഗത്തിന്റെ പ്രധാന ഒരുക്കങ്ങളിലൊന്നായ കലവറ നിറയ്ക്കലിലൂടെ യാഗശാലയിലേക്കും അന്നദാനത്തിനും ആവശ്യമായ സാധനങ്ങള്‍ ഭക്തജനങ്ങളില്‍ നിന്ന് സ്വീകരിക്കും.

ഓരോ കുടുംബത്തിനും തങ്ങളുടെ കഴിവനുസരിച്ച് സാധനങ്ങള്‍ സമര്‍പ്പിച്ച് അംബായാഗത്തിന്റെ ഭാഗമാകാനുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നത്. അരി, പഞ്ചസാര, വെളിച്ചെണ്ണ, പയര്‍വര്‍ഗങ്ങള്‍, തേങ്ങ, കാച്ചില്‍, നാളികേരം തുടങ്ങിയ ആവശ്യസാധനങ്ങളാണ് പ്രധാനമായും ശേഖരിക്കുന്നത്. വീടുകളില്‍ നിന്നുള്ള ചെറിയൊരു സമര്‍പ്പണം പോലും അംബായാഗത്തിന്റെ കൂട്ടായ്മയിലേക്ക് വലിയൊരു പങ്കാളിത്തമായി മാറുമെന്ന സന്ദേശത്തോടെയാണ് കലവറ നിറയ്ക്കലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

ഒക്ടോബര്‍ 4 ഞായറാഴ്ച രാവിലെ മുതല്‍ വിവിധ പ്രദേശങ്ങളില്‍ നിന്ന് സാധനങ്ങള്‍ ശേഖരിക്കുന്നതിനായി വാഹനങ്ങള്‍ എത്തുന്നതായും സംഘാടകര്‍ അറിയിച്ചു. ഒക്ടോബര്‍ 9 മുതല്‍ 18 വരെ നടക്കുന്ന അംബായാഗത്തില്‍ ആയിരക്കണക്കിന് ഭക്തജനങ്ങള്‍ പങ്കെടുക്കുന്നതിനാല്‍ യാഗശാല, അന്നദാനം തുടങ്ങിയ ആവശ്യങ്ങള്‍ക്കായി വിപുലമായ ഒരുക്കങ്ങളാണ് നടത്തിവരുന്നത്. ”എന്റെ വീട്ടില്‍ നിന്നൊരു സമര്‍പ്പണം അംബായാഗത്തിനായി” എന്ന മനോഭാവത്തോടെ എല്ലാവരുടെയും സഹകരണം സംഘാടക സമിതി അഭ്യര്‍ഥിച്ചു.

 

Related Posts