ക്ഷേത്ര വാർത്തകൾ
റാന്നി അംബായാഗം; ഭക്തജന സദസ് നടന്‍ കൃഷ്ണപ്രസാദ് ഉദ്ഘാടനം ചെയ്തു

റാന്നി: തോട്ടമൺകാവ് ഭഗവതിക്ഷേത്രത്തിൽ ഒക്ടോബർ 9 മുതൽ 18 വരെ നടക്കുന്ന അംബായാഗം 2026ന് മുന്നോടിയായി സംഘടിപ്പിച്ച ഭക്തജന സദസ്സ് പ്രശസ്ത സിനിമാ-സീരിയൽ താരം കൃഷ്ണപ്രസാദ് ഉദ്ഘാടനം ചെയ്തു.
നമ്മുടെ സംസ്കാരത്തിന്റെയും പാരമ്പര്യത്തിന്റെയും സംരക്ഷണത്തിനും, മഹത്തായ വിശ്വാസമൂല്യങ്ങൾ വരുംതലമുറകളിലേക്ക് പകർന്നുനൽകുന്നതിനും ഇത്തരം ആചാരാനുഷ്ഠാനങ്ങൾ പ്രചോദനമാകട്ടെയെന്ന് കൃഷ്ണപ്രസാദ് ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.

ദേവസ്വം പ്രസിഡന്റ് അഡ്വ. ഷൈൻ ജി. കുറുപ്പ് അധ്യക്ഷത വഹിച്ചു. മാർഗ്ഗനിർദ്ദേശക മണ്ഡൽ ജനറൽ സെക്രട്ടറി സ്വാമി സത്‌സ്വരൂപാനന്ദ സരസ്വതി, സ്വാമിനി ദീപ്തി ചൈതന്യ, ജ്യോതിഷപണ്ഡിതൻ ലാൽ പ്രസാദ് ഭട്ടതിരി, ഡോ. കെ. ജെ. സുരേഷ് എന്നിവർ അംബായാഗത്തിന്റെ കാലിക പ്രസക്തിയെക്കുറിച്ച് സംസാരിച്ചു.
ദേവസ്വം ഭാരവാഹികളായ സന്തോഷ് പണിക്കർ, ബിനോജ് ടി. വി., രാജേഷ് കുമാർ, കെ. ജി. രാജീവ്, രഘു പി. എസ്., ബിനു ടി., വിജയകുമാർ തുടങ്ങിയവർ നേതൃത്വം നൽകി. പി. ശ്രീകുമാർ സ്വാഗതവും സി. എൻ. പ്രസാദ് കൃതജ്ഞതയും പറഞ്ഞു.

നാരായണീയ പാരായണയജ്ഞം, ഭക്തജന സദസ്സുകൾ, വിവിധ ആത്മീയ പരിപാടികൾ എന്നിവയിലൂടെ അംബായാഗത്തിന്റെ മുന്നൊരുക്കങ്ങൾ പുരോഗമിക്കുകയാണ്. ഇതിനൊപ്പം വ്യാപാര–വിനോദ മേള, സാംസ്കാരിക പരിപാടികൾ, കുട്ടികൾക്കും കുടുംബങ്ങൾക്കുമുള്ള വിവിധ വിനോദ സംവിധാനങ്ങൾ, അന്നദാനം തുടങ്ങിയ വിപുലമായ ഒരുക്കങ്ങളും അവസാനഘട്ടത്തിലാണ്. ഭക്തിയും പാരമ്പര്യവും സംസ്കാരവും കൂട്ടായ്മയും ഒരുമിക്കുന്ന പത്ത് ദിനങ്ങൾക്കായി റാന്നി ഒരുങ്ങുന്നു.

 

Related Posts