ക്ഷേത്ര വാർത്തകൾ
അന്തര്‍ദേശീയ ശ്രീമദ് രാമായണ മഹാസത്രം 11 മുതല്‍

14-ാംമത് അന്തര്‍ദേശീയ ശ്രീമദ് രാമായണ മഹാസത്രം ഓഗസ്റ്റ് 11 മുതല്‍ 18 വരെ എറണാകുളം മുളവുകാട് ശ്രീകാര്‍ത്ത്യായനി ദേവീക്ഷേത്രത്തില്‍ നടക്കും. യൂണിവേഴ്‌സല്‍ സൊസൈറ്റി ഫോര്‍ ശ്രീരാമ കോണ്‍ഷ്യസ്‌നസും (രാം പ്രസ്ഥാന്‍) മുളവുകാട് ശ്രീ കാര്‍ത്ത്യായനി ദേവീക്ഷേത്ര കമ്മിറ്റിയും സംയുക്തമായിട്ടാണ് സത്രം നടത്തുന്നത്.

പി.കെ. അനീഷ് പെരിങ്ങുളമാണ് സത്രാചാര്യന്‍. ഓഗസ്റ്റ് 11ന് രാവിലെ 6.30 മുതല്‍ സൂര്യകാലടി മഹാഗണപതിഹോമം നടക്കും. സൂര്യകാലടിമന ബ്രഹ്‌മശ്രീ സൂര്യന്‍ ജയസൂര്യന്‍ ഭട്ടതിരിപ്പാട് മുഖ്യകാര്‍മികത്വം വഹിക്കും. 10ന് ധ്വജാരോഹണം, ക്ഷേത്രം തന്ത്രി ബ്രഹ്‌മശ്രീ ശ്രീനിവാസന്‍ നമ്പൂതിരി. 10.30 മുതല്‍ സമാരംഭ സഭ. ജസ്റ്റീസ് പി.എന്‍.രവീന്ദ്രന്‍ അധ്യക്ഷത വഹിക്കും. കോവില്‍മല രാജാവ് ഹിസ് ഹൈനസ് രാമന്‍ രാജമന്നാന്‍ ഉദ്ഘാടനം ചെയ്യും.

ശബരിമല അയ്യപ്പസേവാസമാജം ദേശീയ വൈസ് പ്രസിഡന്റ് സംപൂജ്യ സ്വാമി അയ്യപ്പദാസ് അനുഗ്രഹപ്രഭാഷണം നടത്തും. രാം പ്രസ്ഥാന്‍ പ്രസിഡന്റ് ശാന്ത എസ്. പിള്ള പുരസ്‌ക്കാരം സമര്‍പ്പിക്കും. ക്ഷേത്രസംരക്ഷണ സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.നാരായണന്‍കുട്ടി രാമായണ സന്ദേശം നല്‍കും. ഉച്ചയ്ക്ക് 2 മുതല്‍ 6 വരെ എറണാകുളം ജില്ലയിലെ പ്രമുഖ ആചാര്യന്‍മാരുടെ നേതൃത്വത്തില്‍ നാരായണീയ പാരായണം.

വൈകിട്ട് 6.30ന് ശ്രീരാമ വിഗ്രഹ പ്രതിഷ്ഠ. 7 മുതല്‍ രാമായണ മാഹാത്മ്യ പ്രഭാഷണം.-പി.കെ. അനീഷ് പെരിങ്ങുളം. ഓഗസ്റ്റ് 12 മുതല്‍ പ്രമുഖ പ്രഭാഷകരുടെ പ്രഭാഷണങ്ങള്‍ നടക്കും. ഓഗസ്റ്റ് 18ന് ഉച്ചകഴിഞ്ഞ് 2 മുതല്‍ സത്രസമാപന സഭ. കെ.എന്‍. ഉണ്ണികൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. ഡോ.കെ.എസ്.രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.

Related Posts