ക്ഷേത്ര വാർത്തകൾ
മള്ളിയൂരില്‍ രാമായണ മാസാചരണത്തിന് ഭക്തിസാന്ദ്രമായ തുടക്കം

കോട്ടയം : മള്ളിയൂര്‍ മഹാഗണപതി ക്ഷേത്രത്തില്‍ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ രാമായണമാസാചരണത്തിന് തുടക്കം. രാമായണത്തിന്റെ ദീപ്തി പകര്‍ന്നു ഒരുമാസം മുഴുവന്‍ കെടാവിളക്കായി ജ്വലിക്കുന്ന രാമായണ ദീപം മള്ളിയൂരില്‍ തെളിഞ്ഞു. മള്ളിയൂര്‍ പരമേശ്വരന്‍ നമ്പൂതിരി ദീപം പ്രകാശിപ്പിച്ചു.

കര്‍ക്കടക മാസ തുടക്കത്തില്‍ മള്ളിയൂരപ്പനെ തൊഴുന്നതിനായി വലിയ ഭക്തജന തിരക്ക് ദൃശ്യമായി. കുടുംബ ഐശ്വര്യത്തിനും വിഘ്ന നിവാരണത്തിനുമുളള പ്രത്യേക പൂജകളും വഴിപാടുകളും സത്സംഗവും രാമായണ പാരായണവും ക്ഷേത്രത്തില്‍ നടക്കും. രാമായണ പാരായണത്തിനൊപ്പം ഗണപതി ഹോമം, ഭഗവതിസേവ ഇവയാണ് രാമായണ മാസത്തില്‍ ഏറ്റവും പ്രധാന്യം. എല്ലാദിവസവും വിശേഷാല്‍ പൂജകളും വഴിപാടുകളും ഉണ്ടാവും. ഓഗസ്റ്റ് 11ന് വിശേഷാല്‍ പൂജ, ചന്ദനം ചാര്‍ത്ത്, 12ന് രാമായണ പാരായണയജ്ഞം ഇവ നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്കായി 6282671793 എന്ന നമ്പരില്‍ ബന്ധപ്പെടുക

Related Posts