നക്ഷത്രവിചാരം
രാഹു-കേതു മാറ്റം നിങ്ങള്‍ക്കെങ്ങനെ?

മാര്‍ച്ച് 7നു രാവിലെ ഏകദേശം 07.46നു രാഹു മിഥുനം രാശിയിലേക്കും കേതു ധനു രാശിയിലേക്കും മാറുന്നു.

ഏതാണ്ട് ഒന്നരവര്‍ഷക്കാലം (ഏകദേശം 2020 സെപ്റ്റംബര്‍ മാസം 23, രാത്രി 10.42 വരെ) ഈ തമോഗ്രഹങ്ങള്‍ ഈ രാശിയിലായിരിക്കും. ഈ മാറ്റം പൊതുവേ ഓരോ കൂറിലുള്ളവരേയും എങ്ങിനെ ബാധിക്കുമെന്ന് ചുരുക്കത്തില്‍ ഒന്നു പരിശോധിക്കാം. ഇത് പൊതുവായ ഫലങ്ങളാണ്. അവരവരുടെ ജാതകത്തിലെ രാഹു-കേതു സ്ഥിതിയും, ഈ സമയത്തെ ശനി വ്യാഴം എന്നീ ഗ്രഹങ്ങളുടെ ഗോചരഫലവും, ജാതകപ്രകാരമുളള ദശാപഹാരങ്ങളും നിമിത്തം ഈ ഫലങ്ങളില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകും.

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)

ധനസമൃദ്ധിയ്ക്ക് സാദ്ധ്യത, അഭീഷ്ടസിദ്ധി, കൃഷി/തൊഴില്‍ ഗുണം, സുഖം, നാല്‍ക്കാലിഗുണം എന്നീ ശുഭഫലങ്ങളും, കാര്യപരാജയം, അനാരോഗ്യം എന്നീ ദോഷഫലങ്ങളും ഉണ്ടാകും.

ഇടവം: (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)

കുടുംബത്തില്‍ കലഹത്തിന് സാദ്ധ്യത, കളളന്മാരില്‍ നിന്ന് ഉപദ്രവം, യാത്രാക്ലേശം, ധനനാശം, ശത്രുക്കളില്‍ നിന്ന് ഉപദ്രവം, മാനഹാനി, രക്തദൂഷ്യം മൂലമുളള രോഗങ്ങള്‍ എന്നിവ ഫലം.

മിഥുനം: (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)

വിഷത്തില്‍നിന്നും അഗ്‌നിയില്‍ നിന്നും ഭയം, ബന്ധു നാശം, ദേഹദുരിതം, സ്വജനങ്ങള്‍ക്ക് അരിഷ്ടത, നേത്രരോഗം, സഞ്ചാരക്ലേശം, ദാമ്പത്യകലഹം, ശത്രുപീഢ എന്നീ ദോഷഫലങ്ങള്‍.

കര്‍ക്കിടകം: (പുണര്‍തം 1/4, പൂയം, ആയില്യം)

കഠിനമായ വ്യസനങ്ങള്‍, ധനനഷ്ടം, അധികച്ചിലവ്, അലച്ചില്‍ എന്നീ ദോഷഫലങ്ങളും, ധൈര്യം, ശത്രുനാശം, ദ്രവ്യലാഭം എന്നീ ഗുണഫലങ്ങളും ഉണ്ടാകും.

ചിങ്ങം: (മകം, പൂരം, ഉത്രം 1/4)

ധനധാന്യ ലാഭം, പ്രതാപശക്തി, ഭാഗ്യവര്‍ദ്ധനവ് എന്നീ ഗുണഫലങ്ങളും, രോഗദുരിതങ്ങള്‍, ശത്രുഭയം, സന്താനങ്ങളെക്കൊണ്ടുള്ള ദുഃഖം എന്നീ ദോഷഫലങ്ങളും പ്രതീക്ഷിക്കണം.

കന്നി:(ഉത്രം 3/4, അത്തം, ചിത്തിര 1/2)

ചിലര്‍ക്ക് ഹൃദയ സംബന്ധമായ രോഗങ്ങള്‍, ധനനഷ്ടം, ദുഷ്ടസംസര്‍ഗ്ഗം, രക്തദൂഷ്യം മൂലമുളള രോഗങ്ങള്‍, ഉദരസംബന്ധമായ രോഗങ്ങള്‍ എന്നീ ദോഷഫലങ്ങളും, നൂതന കര്‍മ്മവും അതില്‍ നിന്നുളള ലാഭം എന്നീ ഗുണഫലങ്ങളും ഉണ്ടാകും.

തുലാം: (ചിത്തിര 1/2, ചോതി, വിശാഖം 3/4)

ശത്രുവര്‍ദ്ധന, ബന്ധനം, കര്‍മ്മവിഘ്‌നം, സുഖഹാനി ഇത്യാദി ദോഷഫലങ്ങളും, ധനലാഭം, ഗൃഹപ്രീതി, അഭിമാനം എന്നീ ഗുണഫലങ്ങളും ഉണ്ടാകും.

വൃശ്ചികം: (വിശാഖം 1/4, അനിഴം, തൃക്കേട്ട)

കാര്യങ്ങളില്‍ നഷ്ടം, സ്വജനങ്ങളുമായി കലഹം, രോഗക്ലേശങ്ങള്‍, അകാരണമായ മരണഭയം, ഭരണാധികാരികളില്‍നിന്ന് ഉപദ്രവം, കളളന്മാരില്‍ നിന്നും ശത്രുക്കളില്‍ നിന്നും ഉപദ്രവം എന്നീ ദോഷഫലങ്ങള്‍.

ധനു: (മൂലം, പൂരാടം, ഉത്രാടം 1/4)

ദാസീസംസര്‍ഗ്ഗം മൂലമുളള അപവാദങ്ങള്‍, യാത്രാക്ലേശം, ധനനഷ്ടം, മാനഹാനി, കാര്യവിഘ്‌നം, രോഗദുരിതങ്ങള്‍, ശത്രുക്കളില്‍ നിന്നും കളളന്മാരില്‍ നിന്നും ഉപദ്രവം എന്നീ അശുഭ ഫലങ്ങള്‍.

മകരം: (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)

രോഗശാന്തി, ശത്രുനാശം, കാര്യവിജയം, സുഖം എന്നീ ഗുണഫലങ്ങളും, ധനഹാനി, നേത്രരോഗം, ഉഷ്ണസംബന്ധമായ രോഗങ്ങള്‍ എന്നീ ദോഷഫലങ്ങളും അനുഭവത്തില്‍ വരും.

കുംഭം:(അവിട്ടം, ചതയം, പൂരുരുട്ടാതി 3/4)

പുത്രാദിവിരഹം, മനോവ്യസനം, കര്‍മ്മക്ഷതി, ധനനാശം എന്നീ ദോഷഫലങ്ങളും, കാര്യവിജയം, ദേഹസുഖം എന്നീ ഗുണഫലങ്ങളും ഉണ്ടാകും.

മീനം:(പൂരുരുട്ടാതി1/4 ഉത്രട്ടാതി, രേവതി)

ഭാര്യാ/ഭര്‍തൃ വിരഹം, കലഹസ്വഭാവം, ദുഃഖം, കര്‍മ്മഭംഗം, ധനനഷ്ടം, അപവാദം, ശത്രുശല്യം എന്നീ ദോഷഫലങ്ങള്‍.

 

തയാറാക്കിയത്: ശിവ, മാന്നാർ
ഫോണ്‍: 9819277144

Related Posts