
സ്പെഷ്യല്‍
സൂര്യഗ്രഹണം: ശ്രീപുരുഷമംഗലം ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ ദര്‍ശന സമയത്തില്‍ മാറ്റം
പിറവം കക്കാട് ശ്രീപുരുഷമംഗലം ശ്രീകൃഷ്ണ ക്ഷേത്രത്തിലെ വിശ്വരൂപദര്ശനമഹോത്സവം 26-12-2019 സൂര്യഗ്രഹണം മൂലം ദര്‍ശനസമയം പുനഃ ക്രമീകരിച്ചിരിക്കുന്നു.രാവിലെ 06-30 മുതല്‍ 07-30 വരെ ; 11-30 മുതല്‍ 12-30 വരെയും വൈകിട്ട് പതിവുപോലെ 05 മുതല്‍ 08 വരെയുമായിരിക്കും ദര്‍ശന സമയം.
ഡിസംബര്‍ 17ന് ആരംഭിച്ച വിശ്വരൂപദര്‍ശന മഹോത്സവം 2020 ജനുവരി മൂന്നിനു സമാപിക്കും. 18 ദിവസം മാത്രം ഭഗവാന് വിശ്വരൂപത്തില്‍ ദര്‍ശനം നല്കുന്ന ഏകക്ഷേത്രം.
ഈ ദിവസങ്ങളില്‍ മാത്രമുള്ള ഇവിടുത്തെ നിവേദ്യം. പഞ്ചദ്രവ്യങ്ങളടങ്ങിയ ദദ്ധന്ന്യം കഴിച്ചാല്‍ ഏതു രോഗത്തേയും പ്രതിരോധിക്കാന്‍ കഴിയും എന്നാണ് വിശ്വാസം. ഭഗവാനെ തൊഴാനായി ആയിരക്കണക്കിന് ഭക്തരാണ് ഈ ക്ഷേത്രത്തിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്.