
ക്ഷേത്ര വാർത്തകൾ
43-ാമത് അഖിലഭാരത ശ്രീമദ് ഭാഗവത സത്രത്തിന് വിളംബരം ചെയ്തു
എളമക്കര: എളമക്കര എൻഎസ്എസ് കരയോഗത്തിന്റെ ഉടമസ്ഥതയിലുള്ള ശ്രീ പുന്നക്കൽ ഭഗവതി ക്ഷേത്രത്തിൽ നടന്നുവരുന്ന നവാഹ യജ്ഞത്തോടനുബന്ധിച്ച് 43-ാമത് അഖിലഭാരത ശ്രീമദ് ഭാഗവത സത്രത്തിന്റെ വിളംബരം വിതരണം ചെയ്തു. യജ്ഞാചാര്യയും ഭാഗവതരത്നവുമായ ശ്രീമതി രജനി ഉണ്ണികൃഷ്ണവാരിയർ സത്രത്തിന്റെ വിളംബരം വിതരണം ചെയ്തു.
ക്ഷേത്രം സെക്രട്ടറി ശ്രീ അനിൽകുമാർ, സത്രം നിർവഹണസമിതി ഭാരവാഹികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

