
ക്ഷേത്ര വാർത്തകൾ
പ്രായിക്കര ശ്രീധന്വന്തരി ക്ഷേത്രത്തില്‍ തിരുവുത്സവം
മാവേലിക്കര പ്രായിക്കര ശ്രീധന്വന്തരി ക്ഷേത്രത്തില്‍ തിരുവുത്സവത്തിന് ജനുവരി 22 ന് കൊടിയേറും. 29നാണ് ആറാട്ട്. 28ന് പള്ളിവേട്ട നടക്കും. കൊടിയേറ്റിന് ക്ഷേത്രം തന്ത്രി കുഴിക്കാട്ടില്ലം ബ്രഹ്‌മശ്രീ വാസുദേവന്‍ ഭട്ടതിരി മുഖ്യകാര്‍മികത്വം വഹിക്കും. 28ന് രാത്രി 7 മുതല്‍ 9 വരെ സേവ. രാത്രി 12ന് പള്ളിവേട്ടവരവ്. 29ന് രാവിലെ 8 മുതല്‍ ആറാട്ട് കടവില്‍ ഭാഗവതപാരായണം. ഉച്ചയ്ക്ക് 12.30ന് ആറാട്ട് കടവില്‍ അന്നദാനം. വൈകിട്ട് 5ന് കൊടിയിറക്ക്. 6ന് ആറാട്ട് വരവ്.