വാസ്തു
സകലദുരിതങ്ങളും തീര്‍ക്കുന്ന അത്ഭുതമന്ത്രം!

ദുരിതങ്ങള്‍ നിറഞ്ഞതാണല്ലോ മനുഷ്യജീവിതം. അതിനു പലകാരണങ്ങളുമുണ്ടാകും. ഓരോരുത്തരുടെയും ജീവിതത്തില്‍ പലതരത്തിലാകും ദുരിതങ്ങള്‍ വേട്ടയാടുക. ദുരിതങ്ങള്‍ ഒഴിഞ്ഞ് സുഖകരമായ ജീവിതമാണ് നാം എല്ലാവരും ആഗ്രഹിക്കുന്നത്. ജീവിതത്തിലെ ദുരിതങ്ങള്‍ ഇല്ലാതാകുന്നതിനു ഋഷീശ്വരന്‍മാര്‍ യജുര്‍വേദത്തില്‍നിന്നുള്ള ഒരു മന്ത്രം നിര്‍ദേശിക്കുന്നുണ്ട്.

മന്ത്രം:

‘ ഓം വിശ്വാനി ദേവ സവിതര്‍ദുരിതാനി പരാസുവ
യദ് ഭദ്രം തന്ന ആസുവ’

അര്‍ഥം:

അല്ലയോ, സകല ലോകത്തിന്റെയും സൃഷ്ടാവും സകലവിധ ഐശ്വര്യങ്ങളുടെ ദായകനും ശുദ്ധ സ്വരൂപനും എല്ലാ സുഖങ്ങളുടെയും പ്രകാശം പരത്തുന്ന പരമേശ്വര, അവിടുന്ന് കൃപയാല്‍ ഞങ്ങളുടെ സമ്പൂര്‍ണദുരിതങ്ങള്‍ക്കും അവസാനമുണ്ടാക്കണമന്ന് പ്രാര്‍ഥിക്കുന്നു. ലോകത്തിന് വേണ്ടിയാണ് പ്രാര്‍ഥിക്കുന്നതെന്ന് അര്‍ഥം.

മംഗളമായതും ഭദ്രമായതുമുള്ളത് ഏതൊന്നാണോ അത് ഞങ്ങളിലേക്ക് സന്നവേശിപ്പിച്ചാലുമെന്നാണ് ഈ മന്ത്രം പറയുന്നത്.

Related Posts