മന്ത്രങ്ങള്‍
ഗണപതിഹോമം നടത്തുന്നതിന് തുല്യമായ ഫലം; ഈ ഗണേശ മന്ത്രം നിത്യവും ജപിച്ചാൽ

ഏത് നല്ലകാര്യം തുടങ്ങുന്നതിനു മുൻപ് ഗണപതിയുടെ അനുഗ്രഹം തേടുന്നത് പതിവാണല്ലോ. ഭഗവാന്റെ അനുഗ്രഹം നേടിയാല്‍ സര്‍വ്വവിഘ്‌നങ്ങളും ഒഴിഞ്ഞുപോകുമെന്നാണ് വിശ്വാസം.
അതുപോലെ നിത്യജീവിതത്തിൽ നാം അനുഭവിക്കുന്ന നിരവധി വിഘ്നങ്ങൾക്ക് പരിഹാരമായി നടത്തുന്നതാണ് ഗണപതി ഹോമം. ഗണപതിയുടെ ദ്വാദശ മന്ത്രം നിത്യവും ജപിക്കുന്നത് ഗണപതിഹോമത്തിന് തുല്യമാണെന്നാണ് പറയപ്പെടുന്നത്.

ഗണപതി ഭഗവാനെ ഭജിക്കുന്നതിനായി നിരവധി മന്ത്രങ്ങളുണ്ട്. അതില്‍ വളരെ പ്രധാനപ്പെട്ട ഒന്നാണ് ഗണേശ ദ്വാദശ മന്ത്രം. പന്ത്രണ്ടു മന്ത്രങ്ങള്‍ ചേര്‍ന്ന ഗണേശ ദ്വാദശ മന്ത്രം ജപിച്ചാല്‍ ഇഷ്ടകാര്യലബ്ധി, വിഘ്‌നനിവാരണം, കേതുര്‍ദോഷശാന്തി, സര്‍വ്വാഭീഷ്ടസിദ്ധി എന്നിവയാണ് ഫലം. ദിവസവും 108 തവണ ഈ മന്ത്രം ജപിക്കുന്നത് ഉത്തമമാണ്.

ഗണേശ ദ്വാദശ മന്ത്രം

ഓം വക്രതുണ്ഡായ നമ:

ഓം ഏകദന്തായ നമ:

ഓം കൃഷ്ണപിംഗാക്ഷായ നമ:

ഓം ഗജവക്ത്രായ നമ:

ഓം ലംബോധരായ നമ:

ഓം വികടായ നമ:

ഓം വിഘ്‌നരാജായ നമ:

ഓം ധ്രൂമ്രവര്‍ണ്ണായ നമ:

ഓം ഫാലചന്ദ്രായ നമ:

ഓം വിനായകായ നമ:

ഓം ഗണപതയേ നമ:

ഓം ഗജാനനായ നമ:

ganesha manthram
Related Posts