
ആഗ്രഹസാഫല്യം നല്‍കുന്ന സൗഖ്യാഭീഷ്ടസിദ്ധി പൂജ; മാര്‍ച്ച് 8-ന് ഇടവെട്ടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍
മുജ്ജന്മങ്ങളില്‍ ആര്‍ജിച്ച കര്‍മ്മദോഷങ്ങള്‍ അകറ്റി, ജീവിതത്തില്‍ ഐശ്വര്യവും സൗഖ്യവും നിറയ്ക്കാന്‍ തൊടുപുഴ ഇടവെട്ടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ സൗഖ്യാഭീഷ്ടസിദ്ധി പൂജ നടക്കുന്നു. എല്ലാ ഇംഗ്ലീഷ് മാസവും രണ്ടാമത്തെ ഞായറാഴ്ച നടക്കുന്ന ഈ മഹാപൂജ ഇത്തവണ മാര്‍ച്ച് 8-ന് ഭക്തിസാന്ദ്രമായ ചടങ്ങുകളോടെ നടക്കും.
എന്താണ് സൗഖ്യാഭീഷ്ടസിദ്ധി പൂജ?
നാം ആര്‍ജിച്ച സദ്കര്‍മ്മങ്ങളേക്കാള്‍ ദുഷ്‌ക്കര്‍മ്മങ്ങളാണ് അധികരിച്ച് നില്‍ക്കുന്നതെങ്കില്‍ അത് ജീവിതത്തില്‍ തീരാദുരിതങ്ങള്‍ക്കും സാമ്പത്തിക തടസ്സങ്ങള്‍ക്കും കാരണമാകുന്നു. ഈ അവസ്ഥയ്ക്ക് മാറ്റം വരുത്തി, പടിപടിയായി ദുഷ്‌കര്‍മ്മങ്ങളുടെ ആധിക്യം കുറച്ച് ഭഗവാന്റെ ചൈതന്യ പ്രവാഹം തലമുറകളിലേക്ക് പകര്‍ന്നു നല്‍കുന്ന വലിയൊരു സങ്കല്പമാണ് ഈ പൂജയ്ക്ക് പിന്നിലുള്ളത്.
വ്രതശുദ്ധിയോടെയുള്ള തയ്യറെടുപ്പ്
മാര്‍ച്ച് 8-ന് നടക്കുന്ന പൂജയ്ക്ക് ഒരാഴ്ച മുന്‍പ് തന്നെ ക്ഷേത്രത്തില്‍ ഒരുക്കങ്ങള്‍ ആരംഭിക്കും. പൂജ ബുക്ക് ചെയ്തിട്ടുള്ള ഭക്തരുടെ പേരിലും നാളിലും ഒരാഴ്ചക്കാലം ക്ഷേത്രത്തില്‍ ഭാഗ്യസൂക്ത അര്‍ച്ചനയും ഔഷധസൂക്ത അര്‍ച്ചനയും നടക്കും. അതിനാല്‍ പൂജയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഒരാഴ്ച മുന്‍പ് തന്നെ പേര് നല്‍കേണ്ടതുണ്ട്. ഈ ദിവസങ്ങളില്‍ മാംസാഹാരം ഒഴിവാക്കി വ്രതശുദ്ധിയോടെ ഭഗവാനോട് പ്രാര്‍ത്ഥിക്കുന്നത് ഫലസിദ്ധി വേഗത്തിലാക്കുമെന്ന് ഭക്തജനങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു.
ചടങ്ങുകള്‍ ഇങ്ങനെ
മാര്‍ച്ച് 8-ന് രാവിലെ 9.30-ന് തൃശ്ശൂര്‍ ബ്രഹ്‌മസ്വം മഠത്തിലെ ആചാര്യന്മാര്‍ ക്ഷേത്രത്തില്‍ ഔഷധസൂക്ത ജപം ആരംഭിക്കും. പൂജയില്‍ നേരിട്ട് പങ്കെടുക്കുന്നവര്‍ 9.30-ന് മുന്‍പ് തന്നെ ക്ഷേത്രത്തിലെത്തണം. ചുറ്റമ്പലത്തിലിരുന്ന് ഔഷധസൂക്തം, സ്വസ്തിസൂക്തം, ഭാഗ്യസൂക്തം തുടങ്ങിയ വേദജപങ്ങള്‍ പ്രാര്‍ത്ഥനാപൂര്‍വ്വം ശ്രവിക്കാം. ഈ സമയത്ത് ദുരിതങ്ങള്‍ അകന്നുപോകാനും സമ്പല്‍ സമൃദ്ധി തലമുറകളിലേക്ക് പകരുവാനും മനമുരുകി പ്രാര്‍ത്ഥിക്കണം.
കഴിഞ്ഞ പൂജകളിലെല്ലാം ഭഗവാന്റെ പ്രത്യക്ഷ സാന്നിധ്യമായി കൃഷ്ണപ്പരുന്തുകള്‍ ക്ഷേത്രത്തിന് മുകളില്‍ വട്ടമിട്ടു പറന്നത് ഭക്തര്‍ക്ക് ആനന്ദലഹരിയായിരുന്നു. പൂജയില്‍ നേരിട്ട് പങ്കെടുക്കുന്നവര്‍ക്ക് ഔഷധസൂക്തം ജപിച്ച വെണ്ണ പ്രസാദമായി ലഭിക്കും.
വിശേഷാല്‍ വഴിപാടുകള്‍
നാണയപ്പറ: ആഗ്രഹസാഫല്യത്തിനായി ഭഗവാന് നാണയപ്പറ സമര്‍പ്പിക്കുന്നത് ഈ ദിവസത്തെ പ്രധാന വഴിപാടാണ്. ആചാര്യന്മാര്‍ ഭാഗ്യസൂക്തം ജപിക്കുന്ന സമയത്താണ് ഇത് സമര്‍പ്പിക്കേണ്ടത്.
നാണയത്തുലാഭാരം: രോഗശാന്തിക്കായി നാണയം കൊണ്ട് തുലാഭാരം നടത്തുന്നത് ഉത്തമമാണ്. സ്വസ്തിസൂക്ത ജപസമയത്ത് രോഗമുക്തിക്കായി പ്രാര്‍ത്ഥിച്ചുകൊണ്ട് തുലാഭാരം നടത്തിയാല്‍ രോഗദുരിതങ്ങളില്‍ നിന്ന് മോചനം ലഭിക്കുമെന്നാണ് വിശ്വാസം.
നിധിയായി സൂക്ഷിക്കാന്‍ നാണയക്കിഴി
ഓരോ പൂജ കഴിയുമ്പോഴും ഒരാഴ്ചക്കാലം പൂജിച്ച നാണയമാണ് ഭഗവാന്റെ അനുഗ്രഹ പ്രവാഹമായി ഭക്തര്‍ക്ക് ലഭിക്കുന്നത്. ഇത് സൂക്ഷിക്കുവാനുള്ള സഞ്ചി ആദ്യ പൂജയ്ക്ക് ശേഷം ക്ഷേത്രത്തില്‍ നിന്ന് ലഭിക്കും. ഓരോ പൂജയ്ക്കും ലഭിക്കുന്ന നാണയങ്ങള്‍ ഈ സഞ്ചിയില്‍ സൂക്ഷിക്കുന്നത് തലമുറകളിലേക്ക് കൈമാറാവുന്ന വലിയൊരു നിധിയായാണ് കരുതപ്പെടുന്നത്.
ഓണ്‍ലൈന്‍ ബുക്കിംഗ് സൗകര്യം
അന്നേദിവസം ക്ഷേത്രത്തിലെത്താന്‍ സാധിക്കാത്തവര്‍ക്കും ഓണ്‍ലൈനായി ബുക്ക് ചെയ്ത് വഴിപാടുകള്‍ സമര്‍പ്പിക്കാമെന്ന് ക്ഷേത്രം ഭാരവാഹികള്‍ അറിയിച്ചു. ഇവര്‍ക്ക് പട്ടില്‍ പൊതിഞ്ഞ നാണയം തപാലില്‍ അയച്ചു നല്‍കുമെന്നും ക്ഷേത്രം അധികൃതര്‍ അറിയിച്ചു. ആഗ്രഹം സാധിച്ചു കഴിയുമ്പോള്‍ ഈ നാണയം തിരികെ ഭഗവാന് നേരിട്ട് സമര്‍പ്പിക്കണം.
കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിംഗിനും വാട്‌സ്ആപ്പ് ചെയ്യുക: 94959 60102.

