
വൃശ്ചികത്തിലെ പൗര്‍ണമിയും തൃക്കാര്‍ത്തികയും നവംബര്‍ 24ന്: മംഗല്യഭാഗ്യത്തിനും ഉന്നതിക്കും ചെയ്യേണ്ടത്
വൃശ്ചികമാസത്തിലെ പൗര്‍ണമിയും തൃക്കാര്‍ത്തികയും ഒരുമിച്ചെത്തുന്ന ദിവസമാണ് നവംബര്‍ 24. പൂര്‍ണചന്ദ്രന്റെ പ്രഭയും തൃക്കാര്‍ത്തികയുടെ ദീപപ്രഭയും ഒന്നിക്കുന്ന ഈ സന്ധ്യയില്‍ ദേവീസന്നിധിയില്‍ ചെയ്യുന്ന പൗര്‍ണമി പൂജയ്ക്ക് ഫലസിദ്ധി പതിന്മടങ്ങാണെന്നാണ് വിശ്വാസം. മക്കളുടെ വിവാഹതടസ്സം നീങ്ങാനും അവരുടെ ഉന്നതിക്കും വേണ്ടി മാതാപിതാക്കള്‍ ഏറെ പ്രതീക്ഷയോടെ ആശ്രയിക്കുന്ന ഒരു സന്നിധിയുണ്ട്, അങ്കമാലിക്കടുത്ത് എളവൂരിലെ ശ്രീപിച്ചേലിക്കാവ് ഭഗവതി ക്ഷേത്രം.
എന്തുകൊണ്ട് ഈ ദിവസം വിശേഷം?
പൗര്‍ണമി ദിവസം ചന്ദ്രന്റെ അധിദേവതയായ ദുര്‍ഗ്ഗാഭഗവതിയെയാണ് ആരാധിക്കുന്നത്. ഭാരതീയ ജ്യോതിഷത്തില്‍ ഓരോ ഗ്രഹത്തിനും ഒരു ദേവതയുണ്ട്. സൂര്യന്റേത് മഹാദേവനും ചന്ദ്രന്റേത് ദുര്‍ഗ്ഗയുമാണ്. ദുര്‍ഗ്ഗ എവിടെയുണ്ടോ അവിടെ മഹാദേവനുമുണ്ടാകും. അതുകൊണ്ട് പൗര്‍ണമിയിലെ ദേവീപൂജ പാര്‍വതീപരമേശ്വരന്മാരെ ഒരുമിച്ച് പൂജിച്ച ഫലം നല്‍കുമെന്ന് ആചാര്യന്മാര്‍ പറയുന്നു.
പൗര്‍ണമിയുടെ പിന്നിലെ പുരാണകഥ
ചന്ദ്രന് ദക്ഷപ്രജാപതിയുടെ പുത്രിമാരായ 27 നക്ഷത്രങ്ങള്‍ ഭാര്യമാരായിരുന്നു. എല്ലാവരെയും ഒരുപോലെ കാണണമെന്ന നിര്‍ദേശം ലംഘിച്ച് ചന്ദ്രന്‍ രോഹിണിയോട് കൂടുതല്‍ അടുപ്പം കാണിച്ചപ്പോള്‍ ദക്ഷന്‍ ശപിച്ചു, ചന്ദ്രന്റെ പ്രഭ ഇല്ലാതാകട്ടെ എന്ന്. പരിഹാരമായി ചന്ദ്രന്‍ പാര്‍വതീ സമേതനായ മഹാദേവനെ ആരാധിച്ച് വ്രതമെടുത്തു. ദേവി പ്രസന്നയായി. ശാപം പൂര്‍ണമായി മാറ്റാനാകാത്തതിനാല്‍ കറുത്ത പക്ഷത്തില്‍ ക്ഷയിക്കാനും വെളുത്ത പക്ഷത്തില്‍ വളര്‍ന്ന് പൗര്‍ണമിയില്‍ പൂര്‍ണനാകാനും വിധിയായി.
‘പൗര്‍ണമി നാളില്‍ എല്ലാവരും നിന്നെ ആരാധിക്കും, നിന്നിലൂടെ എന്നെ ആരാധിക്കും’ എന്ന് ദേവി അനുഗ്രഹിച്ചു എന്നാണ് സങ്കല്‍പം. അങ്ങനെ ചന്ദ്രനെ നിമിത്തമാക്കി ദേവിയെ ആരാധിക്കുന്ന പുണ്യദിനമായി പൗര്‍ണമി മാറി.
പിച്ചേലിക്കാവിലെ പൗര്‍ണമി പൂജ
ദാരുബിംബ പ്രതിഷ്ഠയോടുകൂടി, പടിഞ്ഞാറോട്ട് ജലാശയത്തിലേക്ക് ദര്‍ശനമായാണ് ഇവിടെ ഭഗവതി കുടികൊള്ളുന്നത്. ശിവചൈതന്യമായ അന്തിമഹാകാളനും ഇവിടെ പ്രാധാന്യത്തോടെ കുടികൊള്ളുന്നു. ശക്തിയും ശിവനും ഒരേ സന്നിധിയില്‍ വാഴുന്ന ഈ ക്ഷേത്രത്തിലെ പൗര്‍ണമി പൂജ അതിവിശേഷമാണ്.
ഈ പൂജയുടെ പ്രത്യേകത, പൗര്‍ണമിദിനത്തില്‍ ചന്ദ്രബിംബത്തില്‍നിന്ന് ദേവിയെ ആവാഹിച്ചാണ് പൂജ ആരംഭിക്കുന്നത് എന്നതാണ്. എല്ലാ മാസത്തെയും പൗര്‍ണമി നാളില്‍ ക്ഷേത്രം തന്ത്രിയുടെ മുഖ്യകാര്‍മികത്വത്തിലാണ് പൂജ നടക്കുന്നത്.
ഇവിടെ ഈ പൂജ ആര്‍ക്കൊക്കെ?
മക്കളുടെ വിവാഹതടസ്സം മാറാന്‍
മക്കളുടെ ഉന്നതിക്കും അഭിവൃദ്ധിക്കും
വിവാഹത്തിനും ദീര്‍ഘസുമംഗലീഭാഗ്യത്തിനും
സന്താനസൗഭാഗ്യത്തിനും
ഇവിടെ 12 പൗര്‍ണമി പൂജ നടത്തണമെന്നാണ് വിധി. ഭക്തിയോടെ ഭഗവതിക്കു മുന്നില്‍ പൗര്‍ണമി പൂജ നടത്തിയാല്‍ ഭഗവതി കൈവിടില്ല എന്നത് ഇവിടെയെത്തുന്ന ഭക്തരുടെ അനുഭവസാക്ഷ്യമാണ്.
പൗര്‍ണമി പൂജയുടെ ഫലസിദ്ധി
മംഗല്യഭാഗ്യം: ചന്ദ്രന്‍ മാംഗല്യകാരകനും സൗഭാഗ്യദാമ്പത്യം നല്‍കുന്നവനുമാണ്.
മനഃസന്തോഷം: ചന്ദ്രന്‍ മനസ്സിന്റെ അധിദേവതയാണ്. പൂര്‍ണചന്ദ്രനെപ്പോലെ മനസ്സും വികസിക്കുമെന്നാണ് വിശ്വാസം.
ഐശ്വര്യവും കാര്യസിദ്ധിയും: കാര്യതടസ്സങ്ങള്‍ നീങ്ങി ഐശ്വര്യം വരുമെന്ന് കരുതുന്നു.
വിദ്യാഭ്യാസ നേട്ടം: ചന്ദ്രനും ദുര്‍ഗ്ഗാദേവിയും വിദ്യയുടെ കാരകരാണ്. അതുകൊണ്ട് വിദ്യാര്‍ത്ഥികള്‍ക്കും സ്ത്രീകള്‍ക്കും ഈ പൂജ വിശേഷമാണ്.
ശിവപാര്‍വതീ പ്രീതി: ദേവിയുടെയും മഹാദേവന്റെയും അനുഗ്രഹം ഒരുമിച്ച് ലഭിക്കുന്നു.
വ്രതം ഇങ്ങനെ
പൗര്‍ണമിയുടെ തലേദിവസം ഉച്ചയ്ക്ക് ഒരിക്കല്‍ ഊണ് കഴിക്കുക. രാത്രി പഴമോ പാലോ പോലുള്ള ലഘുഭക്ഷണം മതി.
പൗര്‍ണമി ദിവസം രാവിലെ മുതല്‍ വ്രതമെടുത്ത് ദേവീമാഹാത്മ്യം, സഹസ്രനാമം തുടങ്ങിയവ പാരായണം ചെയ്യുക.
ചന്ദ്രോദയ സമയത്തെ ആരതിക്ക് കിഴക്കോട്ട് നോക്കി ചന്ദ്രനെ തൊഴുക.
പ്രസാദം സ്വീകരിച്ച് വ്രതം അവസാനിപ്പിക്കുക.
ഒരു പൗര്‍ണമിയില്‍ നിര്‍ത്താതെ തുടര്‍ച്ചയായി പൂജിക്കുക.
ഈ പുണ്യദിനത്തില്‍ പിച്ചേലിക്കാവിലേക്ക്
വൃശ്ചികപ്പൗര്‍ണമിയും തൃക്കാര്‍ത്തികയും ചേരുന്ന നവംബര്‍ 24, ദേവീസന്നിധിയില്‍ പ്രാര്‍ഥന അര്‍പ്പിക്കാന്‍ ഏറ്റവും അനുയോജ്യമായ ദിവസങ്ങളിലൊന്നാണ്. മക്കളുടെ വിവാഹം, ഉന്നതി, കുടുംബത്തിന്റെ ഐശ്വര്യം എന്നിവയ്ക്കായി പ്രാര്‍ഥിക്കുന്ന മാതാപിതാക്കള്‍ക്ക് ഈ ദിവസം പൗര്‍ണമി പൂജയ്ക്ക് തുടക്കം കുറിക്കാന്‍ ഉചിതമാണ്. ദേവിയെ ചന്ദ്രബിംബത്തില്‍നിന്ന് ആവാഹിച്ചുള്ള പൂജയില്‍ ഭക്തിയോടെ പങ്കുചേരുന്നവരെ ഭഗവതി കൈവിടില്ല എന്നാണ് ഭക്തരുടെ അനുഭവം.
ക്ഷേത്രവിലാസം: ശ്രീപിച്ചേലിക്കാവ് ഭഗവതി ക്ഷേത്രം, എളവൂര്‍, അങ്കമാലിക്കടുത്ത്
കൂടുതല്‍ വിവരങ്ങള്‍ക്ക്: 8606331703, 9400991305, 9496950181, 8589951372
പൂജാസമയവും ചന്ദ്രോദയ സമയവും ബുക്കിങ് വിവരങ്ങളും ക്ഷേത്രത്തില്‍ വിളിച്ച് ഉറപ്പാക്കുക.

