പാവക്കുളം മഹാദേവ ക്ഷേത്രത്തില്‍ നവരാത്രി ആഘോഷം 3ന് തുടങ്ങും
കലൂര്‍ പാവക്കുളം മഹാദേവ ക്ഷേത്രത്തില്‍ വിപുലമായ നവരാത്രി ആഘോഷങ്ങള്‍ നടക്കും. പ്രശസ്ത ധൂളി ചിത്രകാരന്‍ പുരളിപ്പുറം നാരായണന്‍ നമ്പൂതിരി ധൂളിയില്‍ ഒരുക്കുന്ന ദേവിയുടെ നവ ദുര്‍ഗ്ഗാ ഭാവങ്ങളില്‍ തന്ത്രിയും മേല്‍ശാന്തിയും ഒമ്പതു ദിവസങ്ങളിലായി ദേവിയെ പൂജിക്കും. 9 ദിവസവും വൈകിട്ട് 5.30 ന് തുടങ്ങുന്ന പൂജ, സഹസ്രനാമ ജപം മറ്റു വേദമന്ത്രങ്ങള്‍ തുടങ്ങി വിശേഷമായി ദിവസവും നടത്തുന്നു.
7 മണിക്ക് കലാപരിപാടികളും എല്ലാ ദിവസവും രാവിലെ 5.30 ന് വ്യത്യസ്ത ഗണപതി ഭാവങ്ങളില്‍ വ്യത്യസ്ത ഫലപ്രാപ്തിയ്ക്കായി നടത്തുന്ന വ്യത്യസ്ത ഗണപതി ഹോമങ്ങളും നടക്കും. അതുപോലെ വ്യത്യസ്ത കാര്യസിദ്ധിക്കായി നടത്തുന്ന വ്യത്യസ്ത ഹോമങ്ങള്‍ രാവിലെ 8നും നടക്കും.
മൂര്‍ക്കന്നൂര്‍ മോഹനന്‍ നമ്പൂതിരിയും (മുന്‍ പാവക്കുളം മേല്‍ശാന്തി), രോഹിത് നമ്പൂതിരിയും (തന്ത്ര വിദ്യാപീഠം ആലുവ) ആചാര്യന്‍മാരായിരിക്കും.
എല്ലാ ദിവസവും ദേവിക്ക് രാവിലെ 5 മുതല്‍ 8 വരെ വിശേഷാല്‍ ദ്വാദശാക്ഷരി പുഷ്പാഞ്ജലി പുരളിപ്പുറം നാരായണന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ നടത്തും.
മഹാദേവന്റ ഇഷ്ടമന്ത്രമായ ശ്രീരുദ്രവും ചമകവും 11 ഉരു നാരായണന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ മഹാദേവന് നടത്തുന്നു. നവരാത്രി വിശേഷാല്‍ ചാമുണ്ഡി ദേവിക്കും ഗണപതിയ്ക്കും ദക്ഷിണാമൂര്‍ത്തിയ്ക്കും വിശേഷാല്‍ പൂജകള്‍ ഈ 9 ദിവസവും നടത്തുന്നു.
ഗൗരി ശങ്കരനാരായണ സമിതിയുടെ ആഭിമുഖ്യത്തില്‍ 9 ദിവസങ്ങളിലായി ദേവി ഭാഗവത പാരായണം നടക്കും. 2 വയസ്സ് മുതല്‍ 10 വയസ്സു വരെയുള്ള കുട്ടികളെ ദേവീ ഭാവത്തില്‍ പൂജിയ്ക്കുന്ന കുമാരി പൂജ ഒന്‍പതാം ദിവസം നടത്തുന്നു.