
പത്തമുദയദിനമായ ഇന്ന് ചെയ്യേണ്ട കാര്യങ്ങള്‍
ഇന്ന് (2024 ഏപ്രില്‍ 23) പത്താമുദയം. ഏറെ ഐശ്വര്യം നിറഞ്ഞതും പുണ്യദായകവുമായ ദിനമാണ് ഇന്ന്. സമൃദ്ധിയും സമ്പത്തതും നിറഞ്ഞതും, ഏത് പ്രാര്‍ത്ഥനകള്‍ക്കും ഫലം ലഭിക്കുന്നതായ ദിനമായാണ് ഇതിനെ കണക്കാക്കുന്നത്. ഇന്ന് മത്സ്യമാംസാദികള്‍ ഉപേക്ഷിക്കുകയും വ്രതാചരണത്തോടെയുള്ള ജീവിതരീതില്‍ നീങ്ങുകയും ചെയ്യുന്നത് ഉത്തമമാണ്.
പുതിയതായി എന്ത് മംഗള കര്‍മ്മം ചെയ്യാനും ഈ ദിനം വരെ അനുയോജ്യമാണ്. പുതിയ സംരംഭങ്ങള്‍, ഗൃഹപ്രവേശം തുടങ്ങിയവയ്ക്കും ഈ ദിനം ഉത്തമമായി കണക്കാക്കുന്നു. കര്‍മ്മം ചെയ്യുന്നതിന് മുന്‍പ് സൂര്യഭഗവാനെ ഒന്ന് സ്മരിച്ച ശേഷം തുടങ്ങിയാല്‍ അതില്‍ പൂര്‍ണ്ണ വിജയം ലഭിക്കും എന്നാണ് വിശ്വാസം.
ഇന്ന് ഏത് ദേവിദേവന്മാരെ ഭജിച്ചാലും അതിന് പൂര്‍ണ്ണമായ ഫലസിദ്ധി ലഭിക്കുമെന്നാണ് പറയപ്പെടുന്നത്. ഇന്ന് ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് വൈകുണ്ഠമഠം ഹര്‍ഷന്‍ നമ്പൂതിരി സംസാരിക്കുന്നു. വീഡിയോ കാണാം: