സ്പെഷ്യല്‍
ഇന്ന്‌ പരിവര്‍ത്തിനി ഏകാദശി, അറിയേണ്ട കാര്യങ്ങള്‍

വിഷ്ണുഭഗവാന് ഏറെ പ്രധാനപ്പെട്ട ദിവസമാണ് ഏകാദശി. ഭാദ്രമാസത്തിലെ ശുക്ലപക്ഷ ഏകാദശി സെപ്റ്റംബര്‍ 3നാണ്. ഇതിനെ പരിവര്‍ത്തനി ഏകാദശി അല്ലെങ്കില്‍ വാമന ഏകാദശിയെന്നും പറയും.

ഈ ദിവസം വിഷ്ണുഭഗവാനോടൊപ്പം ലക്ഷ്മിദേവിയേയും പ്രാര്‍ഥിക്കുന്നത് ഉത്തമമാണ്. ഓം നമോ നാരായണായ, ഓം നമോ ഭഗവതേ വാസുദേവായ എന്നീ മന്ത്രങ്ങള്‍ ഭക്തിപൂര്‍വം കഴിയുന്നത്ര ജപിക്കണം. വിഷ്ണു ദ്വാദശ മന്ത്രങ്ങള്‍, അഷ്ടോത്തരം, വിഷ്ണു സഹസ്രനാമം ആദിത്യഹൃദയം ഇവ ജപിക്കുന്നത് നല്ലതാണ്. പകലുറക്കം പാടില്ല. ദശമി, ദ്വാദശി ദിവസങ്ങളില്‍ ഉച്ചയ്ക്ക് ഊണ് കഴിക്കാം. മറ്റ് നേരങ്ങളില്‍ പഴവര്‍ഗ്ഗങ്ങള്‍ കഴിക്കാം. തികഞ്ഞ ചിട്ടയോടെ ഈ വ്രതമെടുക്കണം.

ഈ ഏകാദശിയെക്കുറിച്ച് വിശദമായി ഉഷ കെ. നമ്പൂതിരി സംസാരിക്കുന്നു. വീഡിയോ കാണാം:

Related Posts