
മന്ത്രങ്ങള്‍
നെയ് വിളക്ക് തെളിയിച്ച് ഈ മന്ത്രം ജപിച്ചാല്‍
ശിവഭഗവാനെ ഭജിക്കുന്നതില്‍ ഏറ്റവും പ്രധാനപ്പെട്ട മന്ത്രങ്ങളിലൊന്നാണ് പഞ്ചാക്ഷര മന്ത്രം.
നമഃ ശിവായ എന്നതാണ് പഞ്ചാക്ഷര മന്ത്രം. എന്നാല്‍, ഓം ചേര്‍ത്ത് ഷഡക്ഷരമായും ഈ മന്ത്രം ജപിക്കാറുണ്ട്.
ശുദ്ധവൃത്തിയോടുകൂടി എല്ലാദിവസവും ഈ മന്ത്രം ജപിക്കാവുന്നതാണ്. ദിവസവും 336 തവണ ജപിച്ചാല്‍ പാപങ്ങള്‍ അകലുമെന്നാണ് വിശ്വാസം. വെറും തറയിലിരുന്ന് ഈ മന്ത്രം ജപിക്കരുത്. പലകയിലോ മറ്റോ ഇരുന്നതിനു ശേഷമേ ഈ മന്ത്രം ജപിക്കാവൂ.
നെയ് വിളക്ക് തെളിയിച്ച ശേഷം മന്ത്രം ജപിക്കുന്നതും ഉത്തമമാണ്. നദീതീരത്തോ മലമുകളിലോ ഇരുന്ന് ഈ മന്ത്രം ജപിക്കുന്നത് ശ്രേയസ്‌കരമാണെന്നാണ് പണ്ഡിതര്‍ പറയുന്നത്.