
വേദനാട് സഭായോഗത്തിന്റെ ആഭിമുഖ്യത്തില്‍ 30ന് പാനേം കളി
വേദനാട് സഭായോഗത്തിന്റെ ആഭിമുഖ്യത്തില്‍ ഈ വരുന്ന ആഗസ്റ്റ് 30 ബുധനാഴ്ച വൈകുന്നേരം 5:30 ന് തൃപ്പൂണിത്തുറ കളിക്കോട്ട പാലസില്‍ വച്ച് യാത്രകളി (സംഘക്കളി, പാനേം കളി) അവതരിപ്പിക്കുന്നു.
പാനേം കളി
നമ്പൂതിരിമാരുടെ ഒരു പാരമ്പര്യ അനുഷ്ഠാന കലാരൂപമാണ് പാനേംകളി. തെക്കന്‍ കേരളത്തില്‍ യാത്രാക്കളി എന്നും മധ്യകേരളത്തില്‍ സംഘക്കളി എന്നും വടക്കന്‍ കേരളത്തില്‍ പാനേം കളി എന്നും അറിയപ്പെടുന്നു. അവതരണരീതിയില്‍ പ്രാദേശികമായ വ്യത്യസങ്ങള്‍ ഉണ്ട്. നമ്പൂതിരിമാരുടെ 6 വിശേഷങ്ങള്‍ക്കാണ് ഇത് അനുവദിച്ചു പോരുന്നത്.
ചോറൂണ്, പിറന്നാള്‍, ഉപനയനം, സമാവര്‍ത്തനം, വിവാഹം, പന്ത്രണ്ടാം മാസം എന്നിങ്ങനെയുള്ള വിശേഷങ്ങള്‍ക്കാണ് ഇത് അവതരിച്ചുപോരുന്നത്. അനുഷ്ഠാനവും നേരമ്പോക്കുമാണ് പ്രധാന ഭാഗങ്ങള്‍. കൊട്ടിച്ച കം പൂകല്‍, പാത്രം കൊട്ടിയാര്‍ക്കല്‍, നാലു പാദം, അത്താഴസദ്യ (വിളമ്പ് പറയല്‍ ,നീട്ട് വായന, കറി ശ്ലോകം), വഞ്ചിപ്പാട്ട്, പാന, ഇട്ടിക്കണ്ടപ്പന്‍, ആയുധമെടുപ്പ്, കുറത്തിയാട്ടം, പൊറാട്ട് വേഷങ്ങള്‍, മരത്തേങ്ങോടന്‍, ധനാശി.
ഏതാണ്ട് 32 സംഘങ്ങള്‍ ഉണ്ടായിരുന്ന കേരളത്തില്‍ ഇന്ന് അവശേഷിക്കുന്നത് തൃശ്ശൂര്‍ ജില്ലയിലെ ഗുരുവായൂരിനടുത്തുള്ള കിഴിവിരിച്ചാത്തിര സംഘമാണ്. ഈ സംഘമാണ് ഏതാണ്ട് 20 ല്‍ അധികം കൊല്ലമായി കേരളത്തിനകത്തും പുറത്തും സംഘക്കളി അവതരിപ്പിച്ചു വരുന്നത്.” മൂത്തമന പരമേശ്വരന്‍ നമ്പൂതിരി, ഡോ.ശങ്കരനാരായണന്‍, പൂങ്ങാട് നാരായണന്‍ , ചെറുമിറ്റം പ്രശാന്ത്, പൂങ്ങാട് വാസുദേവന്‍, പൂങ്ങാട് ശ്രീഹരി, പൂങ്ങാട് നീലകണ്ഠന്‍ എന്നിവര്‍ക്കു പുറമെ മറ്റുള്ള സംഘങ്ങളിലെ ചിലരെ കൂടി പങ്കെടുപ്പിച്ചാണ് സംഘക്കളി അവതരിപ്പിച്ചു വരുന്നത്.
ഇതില്‍ പങ്കെടുക്കുന്നതിനും കൂടുതല്‍ വിവരങ്ങള്‍ക്കും: കോഡിനേറ്റര്‍ ശ്രീജിത്ത് പഞ്ഞോട് 9495506166, 9961067028