
മഹാഗംഗാ ആരതിക്ക് മുന്നോടിയായി ആനിക്കാട് തിരുവുംപ്ലാവില്‍ ‘പഞ്ചഭൂതതത്ത്വം’ സെമിനാര്‍ 13ന്
മൂവാറ്റുപുഴ: സനാതന സ്കൂള്‍ ഓഫ് ലൈഫിന്റെ നേതൃത്വത്തില്‍ ‘വേദോപനിഷത്ത് പരമ്പര’ എന്ന പരിപാടിയുടെ ഭാഗമായി ‘പഞ്ചഭൂതതത്ത്വം’ എന്ന വിഷയത്തില്‍ ഏകദിന ദേശീയ സെമിനാര്‍ സംഘടിപ്പിക്കുന്നു. ആനിക്കാട് മഹാദേവ ക്ഷേത്രത്തില്‍ മാര്‍ച്ചില്‍ നടക്കുന്ന മഹാഗംഗാ ആരതി 2027-ന് മുന്നോടിയായാണ് പരിപാടി. ഡിസംബര്‍ 13 ഞായറാഴ്ച രാവിലെ 9 മുതല്‍ വൈകിട്ട് 4.30 വരെ മൂവാറ്റുപുഴ ആനിക്കാട് ഗൗരീശങ്കരം, തിരുവുംപ്ലാവില്‍ ശ്രീമഹാദേവ ക്ഷേത്രത്തില്‍ സെമിനാര്‍ നടക്കും.
ചിന്മയ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്, പ്രസരം സംസ്കൃത വിദ്യാപീഠം, കൊച്ചി അമൃത വിശ്വവിദ്യാപീഠം എന്നിവയുടെ സഹകരണത്തോടെയാണ് സെമിനാര്‍. ന്യൂഡല്‍ഹിയിലെ സെന്‍ട്രല്‍ സംസ്കൃത യൂണിവേഴ്സിറ്റിയുടെ സാമ്പത്തിക സഹായവും ഉണ്ട്.
രാവിലെ 9 മുതല്‍ 9.30 വരെ രജിസ്ട്രേഷന്. തുടര്‍ന്ന് 9.30-ന് ഭദ്രദീപ പ്രോജ്ജ്വലനത്തോടെയും പ്രാര്‍ത്ഥനയോടെയും ഉദ്ഘാടന സഭ ആരംഭിക്കും. കേരള ആരോഗ്യ സര്‍വ്വകലാശാല – KUHS & കേരള സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. (ഡോ.) മോഹനന് കുന്നുമ്മല്‍ ഉദ്ഘാടനം നിര്‍വഹിക്കും. സനാതന സ്കൂള്‍ ഓഫ് ലൈഫ് മാനേജിങ് ട്രസ്റ്റി നാരായണ ശര്‍മ്മ സ്വാഗതം പറയും. മഹാഗംഗാ ആരതി സമിതി ചെയര്മാന് എന്‍. ശിവദാസ് അധ്യക്ഷത വഹിക്കും. കൊച്ചി അമൃത വിശ്വവിദ്യാപീഠം ഡീന്‍ & ഡയറക്ടര്‍ ഡോ. യു. കൃഷ്ണകുമാര്‍ അനുഗ്രഹ പ്രഭാഷണം നടത്തും. തിരുവുംപ്ലാവില്‍ ദേവസ്വം അഡ്മിനിസ്ട്രേഷന് ഡയറക്ടര്‍ മനോജ് കുമാര്‍ എ. വി. നന്ദി പറയും.
പഞ്ചഭൂതങ്ങളെ ആസ്പദമാക്കിയുള്ള അഞ്ച് സെഷനുകളാണ് സെമിനാറിന്റെ പ്രത്യേകത. ഓരോ സെഷനും ഓരോ വേദമന്ത്രത്തെ കേന്ദ്രീകരിച്ചാണ്.
സെഷന് I (ജലതത്ത്വം): ‘ഇദമാപ പ്രവഹത’. അധ്യക്ഷന്‍ അരുണന് ഇരളിയൂര്‍. വിഷയാവതരണം ചിന്മയ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന് ഡയറക്ടര്‍ ഡോ. എം. വി. നടേശന്.
സെഷന് II (അഗ്നിതത്ത്വം): ‘അഗ്നിമീളേ പുരോഹിതം’. അധ്യക്ഷന്‍ CIFSS ഡയറക്ടര്‍ ഡോ. പി. എന്‍. സുദര്ശനന്. വിഷയാവതരണം റിട്ട. പ്രൊഫസര്‍ ഡോ. പി. വി. വിശ്വനാഥന് നമ്പൂതിരി.
സെഷന് III (വായുതത്ത്വം): ‘കോ വാ വര്‍ഷിഷ്ഠ’. അധ്യക്ഷന്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രം തന്ത്രി എന്‍. ആര്. പ്രദീപ് നമ്പൂതിരിപ്പാട്. വിഷയാവതരണം റിട്ട. പ്രൊഫസര്‍ ഡോ. സി. ടി. ഫ്രാന്‍സിസ്.
സെഷന് IV (പൃഥിതത്ത്വം): ‘സ്യോനാ പൃഥിവീ ഭവ’. അധ്യക്ഷന്‍ റിട്ട. സംസ്കൃത അധ്യാപകന് രാജശേഖരന് എം. ജി. വിഷയാവതരണം റിട്ട. ചീഫ് മാനേജര്‍ ഡോ. കെ. സുബ്രഹ്മണ്യം.
സെഷന് V (ആകാശതത്ത്വം): ‘ദ്യാവാപൃഥിവീ ജനയേത്’. അധ്യക്ഷന്‍ ഡോ. അരുണ്‍ ഭാസ്കര്‍. വിഷയാവതരണം കാലടി ശ്രീശങ്കര കോളേജ് റിട്ട. പ്രൊഫസര്‍ ഡോ. എന്‍. ഉഷാദേവി.
ഉച്ചയ്ക്ക് 12.30-ന് കൊച്ചി അമൃത വിശ്വവിദ്യാപീഠം വിദ്യാര്‍ത്ഥികള്‍ ഗംഗാഷ്ടകം ആലാപനം നടത്തും. വൈകിട്ട് 3.30 മുതല്‍ 4.30 വരെ സമാപന സമ്മേളനം. മഹാഗംഗാ ആരതി ജനറല്‍ കണ്‍വീനര്‍ ഷാബു വി. സി. സ്വാഗതം പറയും. മഹാഗംഗാ ആരതി സമിതി രക്ഷാധികാരി അഡ്വ. എം. ജയലാല്‍ അധ്യക്ഷത വഹിക്കും. മൂവാറ്റുപുഴ ശ്രീരാമകൃഷ്ണ ആശ്രമത്തിലെ പൂജനീയ സ്വാമി അക്ഷയാത്മാനന്ദജി മഹാരാജ് അനുഗ്രഹ പ്രഭാഷണവും പ്രമാണപത്രവിതരണവും നിര്‍വഹിക്കും. തിരുവുംപ്ലാവില്‍ ദേവസ്വത്തിലെ സുനീഷ് ശര്‍മ്മ നന്ദി പറയും.
സെമിനാറില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണമെന്ന് സംഘാടകര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: 90481 05395. രജിസ്ട്രേഷന് ചെയ്യാന്‍- https://forms.gle/ydrRNbotGtRcFiUf6

