ക്ഷേത്ര വാർത്തകൾ
പള്ളിച്ചിറങ്ങര ശ്രീ പള്ളിക്കാവ് ത്രിദേവി ക്ഷേത്രത്തിലെ പാരായണം ഭക്തിനിർഭരമായി ആരംഭിച്ചു

മൂവാറ്റുപുഴ: പള്ളിച്ചിറങ്ങര ശ്രീ പള്ളിക്കാവ് ത്രിദേവി ക്ഷേത്രത്തിലെ ഈ വർഷത്തെ നവരാത്രി മഹോത്സവത്തോടനുബന്ധിച്ച്  നാരായണീയ പാരായണം ഭക്തിനിർഭരമായി ആരംഭിച്ചു. അഖിലഭാരത നാരായണീയ മഹോത്സവ സമിതിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ചടങ്ങുകൾക്ക് തൊടുപുഴ മേഖല കോർഡിനേറ്റർ ശ്രീ. ഷാജി അരിക്കുഴ നേതൃത്വം നൽകുന്നു.
മേഖലയിലെ വിവിധ സമിതികളുടെയും ആചാര്യന്മാരുടെയും പങ്കാളിത്തത്തോടെയാണ് പാരായണം നടക്കുന്നത്. മുത്തലിയാർ മഠം ഹരിഹരാമൃതം നാരായണീയ സമിതി ആചാര്യ ശുശീല കെ., തൊടുപുഴ ശ്രീ കൃഷ്ണ നാരായണീയ ആചാര്യ ശ്രീമതി വസന്തകുമാരി കെ.എൻ., ഇടവെട്ടി ധന്വന്തരി നാരായണീയ സമിതി ആചാര്യ ഗിരിജ സുകുമാരൻ കുമാരമംഗലം പെരുമ്പിള്ളിച്ചിറ നാരായണീയ സമിതി ആചാര്യ സൗദാമിനി അമ്മ ടി.എസ്. എന്നിവരുടെ നേതൃത്വത്തിലാണ് ക്ഷേത്ര സന്നിധിയിൽ ഭക്തജനങ്ങൾ നാരായണീയ പാരായണം നടത്തുന്നത്.

Related Posts