ക്ഷേത്ര വാർത്തകൾ
കലാമണ്ഡലം ബാലസുബ്രഹ്‌മണ്യന് പൈതൃകദിന പുരസ്‌ക്കാരം

പൈതൃകം ഗുരുവായൂരിന്റെ പൈതൃകദിന പുരസ്‌കാരത്തിന് കലാമണ്ഡലം ബാലസുബ്രഹ്‌മണ്യന്‍
അര്‍ഹനായി.

ലോക പൈതൃകദിനമായ ഏപ്രില്‍ 18 ന് ആണ് പുരസ്‌കാരം നല്‍കാറുള്ളത്. കേരളകലാമണ്ഡലം മുന്‍പ്രിന്‍സിപ്പലും കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്‌കാര ജേതാ വുമാണ് അദ്ദേഹം.

കഥകളി രംഗത്ത് പ്രധാന ആചര്യന്മാരില്‍ ഇന്ന് മുന്‍ നിരയില്‍ ഉള്ള വ്യക്തിത്വമാണ് ബാലസുബ്രഹ്‌മണ്യന്‍. പൈതൃകം ഭാഗവതോത്സവത്തോടനുബന്ധിച്ച് ഏപ്രില്‍ 21ന് ഗുരുവായൂര്‍ നഗരസഭ ടൗണ്‍ഹാളില്‍ നടക്കുന്ന ഉദ്ഘടന സമ്മേളനത്തില്‍ വെച്ച് സ്വാമി. ഉദിത് ചൈതന്യ പൊന്നാടയും, ഹൈക്കോടതി ജഡ്ജി ദേവന്‍ രാമചന്ദ്രന്‍ ഉപഹാരവും നല്‍കി ആദരിക്കും. 10001 രൂപയും പൊന്നാടയും പ്രശസ്തിപത്രവും ഉപഹാരവും അടങ്ങിയതാണ് പുരസ്ക്കാരം.

Related Posts