
ഔഷധസേവ കൂപ്പണുകളുടെ വിതരണോദ്ഘാടനം നടത്തി, ഇടവെട്ടിയില്‍ തിരുവോണ ഊട്ട് നാളെ
തൊടുപുഴ ഇടവെട്ടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ മിഥുനമാസത്തിലെ തിരുവോണ ഊട്ടും വിശേഷാല്‍ പൊതുയോഗവും നാളെ (ജൂണ്‍ 15) നടക്കും. രാവിലെ ആറ് മുതല്‍ ഇടവെട്ടി ശ്രീ ധന്വന്തരി നാരായണീയ സമിതിയുടെ നേതൃത്വത്തില്‍ നാരായണീയ പാരായണം. 9 മുതല്‍ തൊടുപുഴ ദീനദയ സേവാ ട്രസ്റ്റിന്റെ എക്സിക്യൂട്ടീവ് ട്രസ്റ്റി കെ.പി ജഗദീഷ് ചന്ദ്രയുടെ നേതൃത്വത്തില്‍ ശ്രീവിഷ്ണു സഹസ്രനാമജപം.
രാവിലെ 10ന് തിരുവോണ ഊട്ട് . മിഥുന മാസത്തിലെ തിരുവോണ ഊട്ടിന് വിശിഷ്ട അതിഥിയായി ഹിന്ദു എക്കണോമിക് ഫോറം തൊടുപുഴ ചാപ്റ്ററിന്റെ പ്രസിഡന്റും, ഐഡിയല്‍ ഹോം ഗലേറിയയുടെ എംഡിയുമായ സുനില്‍കുമാര്‍ പങ്കെടുക്കും.
ഒരു മണി മുതല്‍ വിശേഷാല്‍ പൊതുയോഗം. ഓഗസ്റ്റ് ഒന്നിന് നടക്കുന്ന ഇടവെട്ടി ഔഷധസേവയുടെ വോളണ്ടിയേഴ്സിനെ പൊതുയോഗത്തില്‍ തിരഞ്ഞെടുക്കും.
ഇടവെട്ടി ഔഷധസേവ കൂപ്പണ്‍ വിതരണോദ്ഘാടനം
ഈ വര്‍ഷത്തെ ഔഷധസേവയുടെ കൂപ്പണുകളുടെ വിതരണോദ്ഘാടനം നടത്തി. ഔഷധസേവ വൈസ്ചെയര്‍മാന്‍ ജയകൃഷ്ണന് പുതിയേടത്തില്‍ നിന്നും അയ്യപ്പസേവാ സമാജം സംസ്ഥാന സെക്രട്ടറി എസ് പദ്മഭൂഷന്‍ ഏറ്റുവാങ്ങി.