ക്ഷേത്ര വാർത്തകൾ
ഏകദിന നാരായണീയ യജ്ഞം ജൂലൈ 1ന്

അഖിലഭാരത നാരായണീയ പ്രചാരസഭയുടെ വൈക്കം മേഖലയുടെ ആഭിമുഖ്യത്തില്‍ ഏകദിന നാരായണീയ യജ്ഞം നടത്തുന്നു. ജൂലൈ 1ന് രാവിലെ 7 മുതല്‍ വൈകിട്ട് 4 വരെ വൈക്കം പോളശേരി ഭഗവതി ക്ഷേത്രത്തില്‍വച്ചാണ് ചടങ്ങ് നടക്കുന്നത്.

ഗുരുവായൂര്‍ മുന്‍മേല്‍ശാന്തി ബ്രഹ്‌മശ്രീ മൂര്‍ക്കന്നൂര്‍ ശ്രീഹരി നമ്പൂതിരി മുഖ്യകാര്‍മികത്വം വഹിക്കും. ആത്മീയ ചടങ്ങുകള്‍, ഭഗവത്പൂജകള്‍, പ്രഭാഷണം, കഥാപ്രവചനങ്ങള്‍, കീര്‍ത്തനങ്ങള്‍ എന്നിവ നടക്കും. ശ്രീഗുരുവായൂരപ്പ ശരണാലയം പ്രവര്‍ത്തനോദ്ഘാടന വിളംബരമായിട്ടാണ് ചടങ്ങ് നടത്തുന്നത്.

Related Posts