നക്ഷത്രവിചാരം
ന്യൂമറോളജി അനുസരിച്ച് 2022 നിങ്ങള്‍ക്ക് എങ്ങനെ?

സംഖ്യാശാസ്ത്രം അനുസരിച്ച് 2022 ല്‍ നിങ്ങളുടെ ജീവിതത്തില്‍ എന്തെല്ലാം മാറ്റങ്ങള്‍ ഉണ്ടാകുമെന്നു നോക്കാം.സംഖ്യാശാസ്ത്രം അനുസരിച്ച്, നിങ്ങളുടെ മുഴുവന്‍ ജനനത്തീയതിക്കും ഒരൊറ്റ അക്കമുണ്ട്. ഉദാഹരണത്തിന്, നിങ്ങളുടെ ജനനത്തീയതി 14-4-2001 ആണെങ്കില്‍, തീയതിയിലെ എല്ലാ അക്കങ്ങളും ചേര്‍ത്താല്‍ നിങ്ങള്‍ക്ക് 3 ലഭിക്കും, അതിനാല്‍ 3 നിങ്ങളുടെ ഭാഗ്യ സംഖ്യയാണ്. ഈ കണക്കുകൂട്ടല്‍ അനുസരിച്ച്, നിങ്ങളുടെ ജനനത്തീയതി അനുസരിച്ച് നിങ്ങളുടെ ഭാഗ്യം കണ്ടെത്താനും വരുന്ന വര്‍ഷത്തെക്കുറിച്ചുള്ള വിവരങ്ങള്‍ നേടാനും കഴിയും.

നമ്പര്‍ 1

വിവാഹം ആഗ്രഹിക്കുന്നവര്‍ക്ക് അതിന് അനുകൂലമായ കാലമാണിത്. തൊഴില്‍മേഖലയില്‍ കഠിനാധ്വാനം ചെയ്യേണ്ടിവരും. സംരംഭകര്‍ വര്‍ഷത്തിന്റെ തുടക്കത്തില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടിവരും. ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധിക്കണം.

നമ്പര്‍ 2

തൊഴില്‍ മേഖലയില്‍ ചില പ്രതിസന്ധികളെ അതിജീവിക്കേണ്ടിവരും. കുടുംബത്തില്‍ സന്തോഷം നിലനിര്‍ത്താന്‍ ശ്രദ്ധിക്കണം. സംരംഭകര്‍ക്ക് വര്‍ഷത്തിന്റെ തുടക്കം അനുകൂലമാകും.

നമ്പര്‍ 3

കുടുംബജീവിതം സന്തോഷപ്രദമായിരിക്കും. സാമ്പത്തികമായി നേട്ടങ്ങളുണ്ടാകും. തൊഴില്‍മേഖലയില്‍ മാറ്റങ്ങള്‍ക്കു യോഗം. ബിസിനസുമായി ബന്ധപ്പെട്ട് ധാരാളം യാത്രകള്‍ ചെയ്യേണ്ടിവരും.

നമ്പര്‍ 4

കുടുംബത്തില്‍ സന്തോഷം നിലനില്‍ക്കും. മറ്റുള്ളവരുമായി ഇടപെടുമ്പോള്‍ വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കുക. ബിസിനസുകാര്‍ക്ക് ഈ വര്‍ഷം പ്രയോജനകരമായിരിക്കും.

നമ്പര്‍ 5

പ്രണയകാര്യങ്ങളില്‍ ഉയര്‍ച്ചതാഴ്ചകളുണ്ടാകും. തര്‍ക്കങ്ങളില്‍നിന്നുവിട്ടു നില്‍ക്കണം. കുടുംബജീവിതത്തില്‍ സന്തോഷാനുഭവങ്ങള്‍ നിലനിര്‍ത്താന്‍ ശ്രദ്ധിക്കണം. അലസത കൈവെടിയണം.

നമ്പര്‍ 6

വിവാഹം ആഗ്രഹിക്കുന്നവര്‍ക്ക് അതിന് അനുകൂലമായ കാലം. തൊഴില്‍മേഖലയില്‍ നേട്ടങ്ങളുടെകാലം. അനുകൂലമായ ചില മാറ്റങ്ങള്‍ വന്നുചേരും. ആരോഗ്യകാര്യം ശ്രദ്ധിക്കണം.

നമ്പര്‍ 7

കുടുംബത്തില്‍ സന്തോഷാനുഭവം നിലനിര്‍ത്താന്‍ സാധിക്കും. തൊഴില്‍മാറ്റം ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂലസമയം. ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കണം. വര്‍ഷത്തിന്റെ തുടക്കം ചില ബുദ്ധിമുട്ടുകളെ അഭിമുഖീകരിക്കേണ്ടിവരും.

നമ്പര്‍ 8

വിവാഹം ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂലമായ സമയം. ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കണം. തൊഴില്‍മേഖലയില്‍ നേട്ടങ്ങളുണ്ടാകും.

നമ്പര്‍ 9

കുടുംബത്തില്‍ സന്തോഷാനുഭവങ്ങളുണ്ടാകും. പങ്കാളിയുടെ ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കണം. തൊഴില്‍മേഖലയില്‍ വര്‍ഷാവസാനം ഉയര്‍ച്ചയുണ്ടാകും.

 

Related Posts