
ആഗ്രഹസാഫല്യത്തിന് നാണയപ്പറ നടത്തുന്ന ക്ഷേത്രം
ആഗ്രഹ സാഫല്യത്തിനായി തൊടുപുഴ ഇടവെട്ടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ അതിവിശേഷമായ വഴിപാടാണ് നാണയപ്പറ. 5000 വര്‍ഷങ്ങള്‍ക്കുമപ്പുറത്ത് ദ്വാപരയുഗത്തില്‍ ആയുര്‍വേദത്തിന്റെ ആചാര്യന്മാരും ദേവ വൈദ്യന്മാരും ആയ അശ്വിനി ദേവന്മാരുടെ പുത്രന് നകുലന് ലോകമെങ്ങും സൗഖ്യം നിറയ്ക്കുക എന്ന മഹാ സങ്കല്പത്തില് പ്രതിഷ്ഠിച്ച തൊടുപുഴയ്ക്ക് അടുത്തുള്ള ഇടവെട്ടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ ആഗ്രഹ സാഫല്യത്തിനായി നടത്തുന്ന സവിശേഷമായ വഴിപാടാണ് നാണയപ്പറ. ഏത് ആഗ്രഹത്തോടു കൂടിയാണോ നാണയപ്പറ സമര്‍പ്പിക്കുന്നത്, ആ ആഗ്രഹങ്ങള്‍ ഭഗവാന് സാധിപ്പിച്ചു കൊടുക്കാറുണ്ടെന്നാണ് വിശ്വാസം.
ഈ വഴിപാട് നേരിട്ടാണ് സമര്‍പ്പിക്കേണ്ടത് എങ്കിലും വര്‍ഷത്തില്‍ 13 ദിവസം മാത്രം ഈ വഴിപാട് ഓണ്‍ലൈനായി നടത്തുവാന്‍ സാധിക്കും. എല്ലാ മാസവും ക്ഷേത്രത്തില്‍ നടക്കുന്ന സൗഖ്യാഭീഷ്ട സിദ്ധി പൂജ നടക്കുന്ന രണ്ടാമത്തെ ഞായറാഴ്ചയും, അക്ഷയതൃതീയ ദിനത്തിലും. സൗഖ്യാ ഭീഷ്ടസിദ്ധിപൂജാ ദിനത്തില്‍ തൃശ്ശൂര്‍ ബ്രഹ്മസ്വം മഠത്തിലെ ആചാര്യന്മാര് ഭാഗ്യസൂക്തം ജപിക്കുന്ന അവസരത്തിലാണ് ഓണ്‍ലൈനായി ഈ വഴിപാട് ബുക്ക് ചെയ്തവരുടെ നാണയപ്പറ ഭഗവാന് സമര്‍പ്പിക്കുന്നത്.
ക്ഷേത്രത്തില്‍ നാണയപ്പറ സമര്‍പ്പിക്കുന്ന അവസരത്തില്‍ , ഇടവെട്ടിയിലെ അത്ഭുത കൃഷ്ണനെ മനസ്സില്‍ സങ്കല്‍പ്പിച്ചുകൊണ്ട്, ഏത് ആഗ്രഹ സാഫല്യത്തിന് വേണ്ടിയാണോ നാണയപ്പറ സമര്‍പ്പിക്കുന്നത് ആ ആഗ്രഹം സാധിപ്പിച്ചു തരണം എന്ന പ്രാര്‍ത്ഥനയോടുകൂടി അവരവരുടെ ഇടങ്ങളില്‍ ഇരുന്നുകൊണ്ട് മനസ്സ് നിറഞ്ഞ പ്രാര്‍ത്ഥനയാണ് നടത്തേണ്ടത്. ക്ഷേത്രത്തില്‍ നാണയപ്പറ സമര്‍പ്പിച്ചതിനു ശേഷം പട്ടില്‍ പൊതിഞ്ഞ ഒരു നാണയം തപാലില്‍ അയച്ചു നല്‍കും. ഈ നാണയം പേഴ്സിലോ പൂജാമുറിയിലോ സൂക്ഷിക്കാം. സാധിക്കുമെങ്കില്‍ എല്ലാ ദിവസവും ഭഗവാനോട് ആഗ്രഹസാഫല്യത്തിന് വേണ്ടി പ്രാര്‍ത്ഥിക്കാം. ആഗ്രഹം സാധിച്ചു കഴിയുമ്പോള്‍ ഉടനെ അല്ലെങ്കിലും ആ നാണയം ഭഗവാന് തിരികെ സമര്‍പ്പിച്ച് ഭഗവാനോട് നന്ദി പറഞ്ഞ് എന്തെങ്കിലും ഒരു വഴിപാട് കൂടി സമര്‍പ്പിച്ച് മടങ്ങുകയാണ് വേണ്ടത്.
മെയ് 11 ഞായറാഴ്ച നടക്കുന്ന സൗഖ്യാഭീഷ്ടസിദ്ധിപൂജാ ദിനത്തില്‍ ഓണ്‍ലൈനായി നടത്താവുന്ന നാണയപ്പറവഴിപാടിന്റെ ബുക്കിംഗ് ആരംഭിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 94 95 96 0 1 0 2 എന്ന നമ്പറിലേക്ക് വാട്സ്ആപ്പ് മെസ്സേജ് നല്കിയാല് മതിയാവും.