ക്ഷേത്ര വാർത്തകൾ
നാലമ്പല ദര്‍ശന പുണ്യത്തിന് മാമലശേരിയില്‍ തിരി തെളിയും; ഉദ്ഘാടനം 16-ന്

പ്രസിദ്ധമായ എറണാകുളം നാലമ്പല തീര്‍ത്ഥാടനയാത്രയുടെ ഉദ്ഘാടനം ജൂലൈ 16-ന് ബുധനാഴ്ച വൈകീട്ട് 6ന് മാമലശേരി ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ നടക്കും. പന്തളം കൊട്ടാരം നിര്‍വാഹക സമിതി സംഘം മുന്‍കാര്യദര്‍ശിയും ശബരിമല അയ്യപ്പസേവാസമാജം സംസ്ഥാന പ്രസിഡന്റുമായ പുണര്‍തം തിരുനാള്‍ നാരായണ വര്‍മ്മ ഉദ്ഘാടനം ചെയ്യും. മുന്‍ഡിജിപി ഡോ.അലക്‌സാണ്ടര്‍ ജേക്കബ് മുഖ്യപ്രഭാഷണം നടത്തും. ചടങ്ങില്‍ നാലമ്പല സമിതി പ്രസിഡന്റ് എന്‍. രഘുനാഥ് അദ്ധ്യക്ഷത വഹിക്കും.

തന്ത്രി ബ്രഹ്‌മശ്രീ മനയത്താറ്റ് അനില്‍ ദിവാകരന്‍ നമ്പൂതിരി നാലമ്പല സന്ദേശം നല്‍കും. ക്ഷേത്രം മേല്‍ശാന്തി ബ്രഹ്‌മശ്രീ അരുണ്‍ ശര്‍മ്മന്‍ അനുഗ്രഹ പ്രഭാഷണം നടത്തും. അഡ്വ. ജൂലി സാബു, പി.വി. സ്റ്റീഫന്‍, ശ്രീകാന്ത് നന്ദനന്‍, വാസുദേവന്‍ നായര്‍, കെ.എസ്. ജയപ്രകാശ് എന്നിവര്‍ പ്രസംഗിക്കും.

Related Posts