
മുരിയമംഗലം അഷ്ടലക്ഷ്മി മഹായാഗം: വിഗ്രഹ ഘോഷയാത്ര ഒക്ടോബർ 19-ന്
മാമല: മുരിയമംഗലം ശ്രീ നരസിംഹസ്വാമി–ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ നടക്കുന്ന അഷ്ടലക്ഷ്മി മഹായാഗത്തോടനുബന്ധിച്ചുള്ള വിഗ്രഹ ഘോഷയാത്ര ഒക്ടോബർ 19 തിങ്കളാഴ്ച നടക്കും. യാഗശാലയിൽ പ്രതിഷ്ഠിക്കുന്നതിനുള്ള വിഗ്രഹങ്ങൾ വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര രാവിലെ 7.30-ന് മുരിയമംഗലം ക്ഷേത്രാങ്കണത്തിൽനിന്ന് ആരംഭിക്കും. വിവിധ ക്ഷേത്രങ്ങളിലെ ഭക്തിസാന്ദ്രമായ സ്വീകരണങ്ങൾ ഏറ്റുവാങ്ങി വൈകീട്ട് 4.30-ന് ഘോഷയാത്ര മുരിയമംഗലം ക്ഷേത്രത്തിൽ സമാപിക്കും.
ഘോഷയാത്രാ റൂട്ടും സമയക്രമവും:
രാവിലെ 07.30: മുരിയമംഗലം ക്ഷേത്രം (ആരംഭം)
രാവിലെ 07.40: തിരുവാങ്കുളം ശിവക്ഷേത്രം
രാവിലെ 08.05: പെരുന്നിനാകുളം ശിവക്ഷേത്രം
രാവിലെ 08.30: പൊന്നിൻചേരിമുകൾ സുബ്രഹ്മണ്യ ക്ഷേത്രം
രാവിലെ 08.50: മകളിയം ശ്രീരാമ ക്ഷേത്രം
രാവിലെ 09.30: മുതുകുളങ്ങര സന്താനഗോപാല ക്ഷേത്രം
രാവിലെ 09.50: പോട്ടയിൽ ഭഗവതി ക്ഷേത്രം
രാവിലെ 10.45: പുതിയകാവ് ഭദ്രകാളി ക്ഷേത്രം
രാവിലെ 11.00: നടക്കാവ് ഭഗവതി ക്ഷേത്രം
രാവിലെ 11.45: എരുവേലി ശ്രീവല്ലീശ്വര ക്ഷേത്രം
ഉച്ചയ്ക്ക് 12.00: കണയന്നൂർ മഹാദേവ ക്ഷേത്രം
ഉച്ചയ്ക്ക് 01.00: ചോറ്റാനിക്കര ദേവീക്ഷേത്രം
ഉച്ചയ്ക്ക് 01.20: കർത്തക്കാട്ട് ശ്രീ ദുർഗ്ഗാ ഭഗവതി ക്ഷേത്രം
ഉച്ചയ്ക്ക് 01.45: കുംഭപ്പിള്ളി ഭഗവതി ക്ഷേത്രം
ഉച്ചയ്ക്ക് 02.00: ചെമ്മനാട് ഗരുഡ ശ്രീകൃഷ്ണ ക്ഷേത്രം
ഉച്ചയ്ക്ക് 02.30: മോനപ്പിള്ളി ഭഗവതി ക്ഷേത്രം
ഉച്ചയ്ക്ക് 02.50: പുത്തൻകാവ് ഭഗവതി ക്ഷേത്രം
വൈകീട്ട് 03.20: മറ്റക്കുഴി ശിവപാർവ്വതി ക്ഷേത്രം
വൈകീട്ട് 03.40: തൃപ്പക്കുടം ശ്രീധർമ്മശാസ്താ ക്ഷേത്രം
വൈകീട്ട് 03.50: ശ്രീ നാരായണപുരം ക്ഷേത്രം, മാമല
വൈകീട്ട് 04.15: പള്ളിപ്പാട്ട് ഭഗവതി ക്ഷേത്രം
വൈകീട്ട് 04.30: മുരിയമംഗലം ശ്രീ നരസിംഹസ്വാമി ക്ഷേത്രം (സമാപനം)
അന്നദാന ദ്രവ്യസമർപ്പണം
മഹായാഗത്തോടനുബന്ധിച്ച് നടക്കുന്ന മഹാ അന്നദാനത്തിലേക്കുള്ള ദ്രവ്യങ്ങൾ വിഗ്രഹ ഘോഷയാത്ര എത്തിച്ചേരുന്ന കേന്ദ്രങ്ങളിൽ ഭക്തജനങ്ങൾക്ക് സമർപ്പിക്കാവുന്നതാണെന്ന് ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു. ഭക്തിനിർഭരമായ ചടങ്ങുകളിൽ മുഴുവൻ ഭക്തജനങ്ങളും പങ്കാളികളാകണമെന്ന് സംഘാടക സമിതി അഭ്യർത്ഥിച്ചു.

