ക്ഷേത്ര വാർത്തകൾ
മുരിയമംഗലം ശ്രീനരസിംഹസ്വാമി – ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ അഷ്ടലക്ഷ്മി മഹായാഗം ഒക്ടോബര്‍ 19 മുതല്‍

ചോറ്റാനിക്കര മുരിയമംഗലം ശ്രീനരസിംഹസ്വാമി – ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ ഈ വരുന്ന നവരാത്രി കാലത്ത് അഷ്ടലക്ഷ്മി മഹായാഗം നടത്തപ്പെടുന്നു. യാഗത്തിന് മുന്നോടിയായി ഒക്ടോബര്‍ 18 ന് മന്ത്രദീക്ഷയും 19, 20, 21 എന്നീ തീയതികളില്‍ മഹായാഗവും നടക്കും.

യാഗത്തോടനുബന്ധിച്ച് ക്ഷേത്രത്തില്‍ നടന്ന സ്വാഗത സംഘ രൂപീകരണ യോഗത്തില്‍ യാഗത്തിന്റെ മുഖ്യാചാര്യന്‍ ബ്രഹ്‌മശ്രീ ഡോ. ബി കെ അശോക് കുമാര്‍ (കൈലാസി), സഹാചാര്യന്‍ ബ്രഹ്‌മശ്രീ ഹരിദാസ് തെക്കിലേ മഠം എന്നിവര്‍ മുഖ്യാതിഥികളായി.

യോഗത്തില്‍ വെച്ച് അഷ്ടലക്ഷ്മി മഹായാഗത്തിന്റെ നോട്ടീസ് പ്രകാശനവും കൂപ്പണ്‍ വിതരണവും മുഖ്യാചാര്യന്‍ നിര്‍വഹിച്ചു. ഹിമാലയത്തില്‍ നിന്നുള്ള ബ്രഹ്‌മശ്രീ ക്ഷേമാനന്ദനാഥ് മഹാരാജ് അഘോരി ബാബാജിയാണ് യാഗത്തിലെ മുഖ്യാതിഥി.

യാഗത്തില്‍ ആദിലക്ഷ്മി, ധനലക്ഷ്മി, ധാന്യലക്ഷ്മി, ഗജലക്ഷ്മി, സന്താന ലക്ഷ്മി, ധൈര്യ ലക്ഷ്മി, വിജയലക്ഷ്മി, വിദ്യാലക്ഷ്മി എന്നീ എട്ട് ലക്ഷ്മീ ഭാവങ്ങളെ സരസ്വതിയോടുകൂടി പൂജിച്ച് ഹോമിക്കുന്നു. കൂടാതെ വിഘ്‌നേശ്വര ഹോമം, മഹാഗണപതിഹോമം, ലക്ഷ്മീ ഗണപതിഹോമം, ഗായത്രി ഹോമം, മഹാമൃത്യുഞ്ജയ ഹോമം, മഹാസുദര്‍ശന ഹോമം, പഞ്ചാക്ഷര ഹോമം, ആഞ്ജനേയ ഹോമം, തിലഹവനം എന്നീ വിശേഷാല്‍ ഹോമങ്ങളും നടക്കും.

Related Posts