
മേടത്തിലെമുപ്പെട്ടു വ്യാഴം; വിഷ്ണു പ്രീതിക്കായി ചെയ്യേണ്ട കാര്യങ്ങളും ജപിക്കേണ്ട നാമവും
മേടത്തിലെ മുപ്പെട്ടുവ്യാഴം ഏപ്രില്‍ 17നാണ്. വിഷ്ണുഭഗവാനെ ഭജിക്കാന്‍ അത്യുത്തമദിനം. ഈ ദിവസം വ്രതമെടുക്കുന്നതും ക്ഷേത്രദര്‍ശനം നടത്തുന്നതും അതീവ ഫലദായകമാണ്. വിഷ്ണുസഹസ്രനാമം ജപിക്കുന്നതും ഭഗവാന്റെ ഇഷ്ടവഴിപാടായ തൃക്കൈവെണ്ണ വഴിപാടായി നടത്തുന്നതിനും വ്യാഴാഴ്ച ദിവസം ഉത്തമമാണ്.
ഒരിക്കലൂണോടെ വേണം വ്രതം നോല്‍ക്കേണ്ടത്. പാലും നെയ്യും ദാനം ചെയ്യുന്നതും ശ്രേഷ്ഠമായി കരുതുന്നു. സന്താന സൗഭാഗ്യത്തിനും വ്യാഴാഴ്ച വ്രതം നോല്‍ക്കുന്നത് അത്യുത്തമമാണ്. സന്താന ഗോപാലമൂര്‍ത്തിയാണ് ഭഗവാന്‍ ശ്രീഹരിവിഷ്ണു. സാമാന്യ വ്രതവിധിയും ഉപവാസവും ഇവിടേയും ആവശ്യമാണ്. മേടത്തിലെ മുപ്പട്ടുവ്യാഴത്തിന് ഇടവെട്ടി ശ്രീകൃഷ്ണ ഭഗവാന് ഒരുകുടം എള്ളെണ്ണ സമര്‍പ്പിക്കുന്നത് അതിവിശേഷമാണ്. രോഗദുരിതശാന്തിക്കും ആഗ്രഹസാഫല്യത്തിനുമായിട്ടാണ് മേടമാസത്തിലെ മുപ്പെട്ടു വ്യാഴാഴ്ച ഇടവെട്ടി ശ്രീകൃഷ്ണ ഭഗവാന് ഒരുകുടം എള്ളെണ്ണ സമര്‍പ്പിക്കുന്നത്. ഇടവെട്ടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ വഴിപാട് നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് 94 95 96 0 1 0 2 എന്ന നമ്പറിലേക്ക് വാട്സ്ആപ്പ് മെസ്സേജ് നല്‍കാവുന്നതാണ്.
ഭഗവാന്റെ ദ്വാദശ നാമാവലി ഭക്തിയോടെ ഒരുതവണയെങ്കിലും ജപിക്കുന്നത് ഉത്തമമാണ്.
ഓം കേശവായ നമഃ
ഓം നാരായണായ നമഃ
ഓം മാധവായ നമഃ
ഓം ഗോവിന്ദായ നമഃ
ഓം വിഷ്ണവേ നമഃ
ഓം മധുസൂദനായ നമഃ
ഓം ത്രിവിക്രമായ നമഃ
ഓം വാമനായ നമഃ
ഓം ശ്രീധരായ നമഃ
ഓം ഹൃഷികേശായ നമഃ
ഓം പത്മനാഭായ നമഃ
ഓം ദാമോദരായ നമഃ