വൃശ്ചികമാസത്തെ സമ്പൂര്‍ണ നക്ഷത്രഫലം
(നവംബര്‍ 16 മുതല്‍ ഡിസംബര്‍ 15 വരെ)
അശ്വതി
കര്‍മ്മരംഗത്ത് നേട്ടങ്ങള്‍. കുടുംബത്തില്‍ ഐശ്വര്യവും സന്തോഷവുമുണ്ടാകും. പണച്ചെലവിന് സാധ്യത. സാമ്പത്തികമായി കുറച്ചു വിഷമതകള്‍ ഉണ്ടാകും.
ഭരണി
ചീത്തകൂട്ടുകെട്ടുകള്‍ സൂക്ഷിക്കുക. ഉല്ലാസയാത്രകള്‍ക്ക് സമയം കണ്ടെത്തും. ജോലി സംബന്ധമായി നേട്ടങ്ങള്‍ക്കു സാധ്യത. ആരോഗ്യപരമായി ശ്രദ്ധിക്കണം.
കാര്‍ത്തിക
മറ്റുള്ളവരോട് ഇടപെടുമ്പോള്‍ സൂക്ഷിക്കുക. വാക്കുകള്‍ ഉപയോഗിക്കുമ്പോള്‍ സൂക്ഷിച്ചില്ലെങ്കില്‍ ദുഖിക്കേണ്ടിവരും. ദൂര ദേശ യാത്രകള്‍ക്ക് സാധ്യത. വിദ്യാര്‍ഥികള്‍ക്ക് അനുകൂലകാലം. തൊഴില്‍ മേഖലയില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.
രോഹിണി
പൂര്‍വിക സ്വത്ത് നഷ്ടപ്പെട്ടുപോകാതെ സൂക്ഷിക്കുക. ശത്രുശല്യം വര്‍ധിക്കാന്‍ യോഗം. യാത്രകള്‍ ഗുണം ചെയ്യില്ല. തൊഴില്‍പരമായി നേട്ടങ്ങളുടെ കാലം.
മകയിരം
കുടുംബാന്തരീക്ഷം സന്തോഷകരമായിരിക്കും. പലകാര്യങ്ങളിലും മുന്‍പിന്‍ ആലോചിക്കാതെ പ്രവര്‍ത്തിച്ചെന്നുവരും. സാമ്പത്തിക നേട്ടമുണ്ടാകും. ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധവേണം.
തിരുവാതിര
പുതിയ ബിസിനസ് ആരംഭിക്കും. ഭൂമി സംബന്ധമായ വ്യവഹാരങ്ങളില്‍ നേട്ടങ്ങളുണ്ടാകും. പ്രശസ്തി വര്‍ധിക്കും. ജോലിക്കാര്‍ക്ക് സ്ഥാനക്കയറ്റമുണ്ടാകും. വിദേശയാത്ര ആഗ്രഹിക്കുന്നവര്‍ക്ക് അതിന് അനുകൂലമായ കാലം.
പുണര്‍തം
പൂര്‍വിക സ്വത്ത് അധീനതയിലാകാന്‍ യോഗം. ബിസിനസ് ആരംഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിന് അനുകൂലമായ സമയം. സാമ്പത്തിക നേട്ടങ്ങളുണ്ടാകും.
പൂയം
ആത്മവിശ്വാസം വര്‍ധിക്കുന്ന കാലം. താല്‍ക്കാലികമായി ജോലി കിട്ടിയവര്‍ക്ക് അത് സ്ഥിരപ്പെടാനുള്ള യോഗം. നഷ്ടപ്പെട്ടെന്നു കരുതിയ പണമോ മറ്റ് വസ്തുവകകളോ തിരിച്ചുകിട്ടും.
ആയില്യം
സാമ്പത്തിക നേട്ടത്തിന്റെ കാലം. പ്രശസ്തി വര്‍ധിക്കും. താല്‍ക്കില ജീവനക്കാര്‍ക്ക് സ്ഥിര നിയമനത്തിന് യോഗം. വായ്പകളും മറ്റും പ്രതീക്ഷിച്ചിരിക്കുന്നവര്‍ക്ക് വേഗത്തില്‍ ലഭിക്കും. ദൂരയാത്രകള്‍ക്കു യോഗം.
മകം
യാത്രകള്‍ ഗുണം ചെയ്യും. തൊഴില്‍പരമായി നേട്ടങ്ങള്‍ക്കു യോഗം. ഊഹക്കച്ചവടത്തില്‍ ലാഭത്തിനുള്ള സാധ്യത. വിവാഹത്തിന് ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂലകാലം.
പൂരം
വിദ്യാര്‍ഥികള്‍ക്ക് നേട്ടങ്ങളുടെ കാലം. പുതിയ തൊഴില്‍ തേടുന്നവര്‍ക്ക് അനുകൂലകാലം. തൊഴില്‍പരമായി നേട്ടങ്ങളുടെ കാലം. ആത്മീയ കാര്യങ്ങളില്‍ താല്‍പ്പര്യം വര്‍ധിക്കും.
ഉത്രം
ഭൂസ്വത്ത് ലഭിക്കാന്‍ യോഗം. കുടുംബത്തിന്റെ ഐക്യത്തിനായി പ്രവര്‍ത്തിക്കണം. സാമ്പത്തികമായി അത്ര നല്ല സമയം അല്ല. ഊഹക്കച്ചടങ്ങളില് ഏര്‍പ്പെടുമ്പോള്‍ സൂക്ഷിക്കണം.
അത്തം
ഭൂമി വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിന് അനുകൂലകാലം. സാമ്പത്തികമായി നേട്ടത്തിന്റെ കാലം. തൊഴില്‍ അന്വേഷിക്കുന്നവര്‍ക്ക് അതിന് അനുകൂലമായ സമയം. മത്സര പരീക്ഷകളില്‍ നേട്ടങ്ങളുണ്ടാക്കും.
ചിത്തിര
എല്ലാ രംഗങ്ങളിലും ഊര്‍ജ്ജസ്വലതയോടെ പ്രവര്‍ത്തിക്കും. ബിസിനസുകാര്‍ക്ക് നേട്ടങ്ങളുടെ കാലം. എന്‍ജിനീയറിംഗ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂലകാലം. എറ്റെടുത്ത എല്ലാ ചുമതലകളും നന്നായി നിര്‍വഹിക്കാനാകും.
ചോതി
ഉത്സാഹത്തോടെ പ്രവര്‍ത്തിക്കും. സാമ്പത്തികമായി നേട്ടങ്ങളുണ്ടാകും. കുടുംബത്തില്‍ സന്തോഷകരമായ അവസ്ഥ സംജാതമാകും. തൊഴില്‍ അന്വേഷകര്‍ക്ക് അതിന് അനുകൂലമായ കാലം.
വിശാഖം
പുതിയ സംരംഭങ്ങള്‍ക്ക് തുടക്കമാകും. അധ്വാനത്തിന് അനുസരിച്ച് വരുമാനം ലഭിച്ചെന്നുവരില്ല. മിക്ക പ്രവര്‍ത്തനങ്ങള്‍ക്കും വിപരീതഫലമായിരിക്കും ഫലം. വീട് വിട്ടു താമസിക്കാന്‍ യോഗമുണ്ട്.
അനിഴം
കുടുംബത്തില്‍ സന്തോഷമുണ്ടാകും. ഏര്‍പ്പെടുന്ന കാര്യങ്ങളിലെല്ലാം വിജയമുണ്ടാകും. വാക്കുതര്ക്കങ്ങളില് നിന്നും കഴിവതും ഒഴിഞ്ഞുനില്ക്കണം.
തൃക്കേട്ട
സ്ഥലം മാറ്റം ആഗ്രഹിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് അതിന് അനുകൂലമായ കാലം. വിലപിടിപ്പുള്ള സമ്മാനങ്ങള്‍ ലഭിക്കാന്‍ യോഗം. ബിസിനസില്‍ നേട്ടങ്ങളുണ്ടാകും. സുഹൃത്തുക്കള്‍ക്കായി പണം ചെലവഴിക്കേണ്ടിവരും.
മൂലം
തൊഴില്‍ അന്വേഷിക്കുന്നവര്‍ക്ക് അതിന് അനുകൂലമായ കാലം. സന്താനങ്ങള്‍ മുഖേന സന്തോഷമുണ്ടാകും. ആരോഗ്യകാര്യത്തില്‍ ശ്രദ്ധവേണം. മറ്റുളളവരെക്കുറിച്ച് പരദൂഷണം പറയുന്നത് ഒഴിവാക്കണം.
പൂരാടം
സാമ്പത്തികമായി നേട്ടമുണ്ടാകണമെന്നില്ല. കലഹങ്ങളില്‍ ഏര്‍പ്പെടാതെ സൂക്ഷിക്കണം. മറ്റുള്ളവരോടു സംസാരിക്കുമ്പോള്‍ വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണം. ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനക്കയറ്റത്തിനു യോഗം.
ഉത്രാടം
ഇടപെടുന്ന എല്ലാകാര്യങ്ങളിലും വിജയം. സര്‍ക്കാരില്‍നിന്നും വായ്പ പ്രതീക്ഷിക്കുന്നവര്‍ക്ക് അതിനു യോഗം. വിലപിടിപ്പുള്ള വസ്തുവകകള്‍ കൈവശം വന്നുചേരും.
തിരുവോണം
അനാവശ്യമായ പണച്ചെലവ് വര്‍ധിക്കും. കുടുംബത്തില്‍ കലഹമുണ്ടാകാതെ ശ്രദ്ധിക്കണം. സാമ്പത്തികമായി നേട്ടമുള്ള കാലമല്ല. വ്യവഹാരങ്ങളില്‍ അനുകൂലവിധി പ്രതീക്ഷിക്കേണ്ടതില്ല.
അവിട്ടം
വീടോ, വാഹനമോ കൈവശം വന്നുചേരാന്‍ യോഗം. മറ്റുള്ളവര്‍ നിര്‍വഹിക്കേണ്ട ജോലികള്‍ സ്വയം ഏറ്റെടുത്ത് പൂര്‍ത്തിയാക്കും. തൊഴില്‍ അന്വേഷിക്കുന്നവര്‍ക്ക് അനുകൂലമായ സമയം.
ചതയം
സര്‍ക്കാരില്‍നിന്നും പ്രതീക്ഷിക്കുന്ന ആനുകൂല്യങ്ങള്‍ ലഭിക്കും. ബിസിനസില്‍ പുരോഗതിയുണ്ടാകും. വാഹനങ്ങള്‍ മുഖേന ആദായം. വിലപ്പെട്ട വസ്തുക്കള്‍ കൈയില്വന്നുചേരും. ഭൂമി കൈമാറ്റം ചെയ്യാന്‍ സാധ്യതയുണ്ട്.
പൂരുരുട്ടാതി
ജീവിതത്തില്‍ മനസമാധനവും ശ്രേയസും കൈവരും. സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും. പുതിയ ജോലിക്കു ശ്രമിക്കുന്നവര്‍ക്ക് അനുകൂലസമയം. വീടും സ്ഥലവും ലഭിക്കാന്‍ സാധ്യത. കുടുംബത്തില്‍ സന്തോഷാനുഭവം ഉണ്ടാകും.
ഉത്രട്ടാതി
പുതിയ ജോലിക്കു ശ്രമിക്കുന്നവര്‍ക്ക് അനുകൂലസമയം. ഉദ്യോഗത്തില്‍ പുതിയ ഉത്തരവാദിത്വങ്ങള്‍ ഏല്ക്കും. പൂര്‍വിക സ്വത്ത് കൈവശം വന്നുചേരും. പണം സൂക്ഷിച്ച് ചെലവഴിക്കും. പുതിയ ബിസിനസ് ആരംഭിക്കാന്‍ യോഗം.
രേവതി
ചില പ്രശ്നങ്ങളെ അഭിമുഖീകരിക്കേണ്ടതായി വരും. മേലധികാരിയില്‍നിന്നും പ്രശംസ പിടിച്ചുപറ്റും. ഊഹകച്ചവടത്തില്‍നിന്നും കൂടുതല്‍ നേട്ടങ്ങളുണ്ടാകും. ജോലിയില്‍ മാറ്റവും സ്ഥാനക്കയറ്റവും ഉണ്ടാകും.