ക്ഷേത്ര വാർത്തകൾ
മിഥുനമാസ പൂജകള്‍; ശബരിമല നട നാളെ തുറക്കും

മിഥുനമാസ പൂജകള്‍ക്കായി ശബരിമല നട ജൂണ്‍ 14ന് തുറക്കും. വൈകിട്ട് 5ന് തന്ത്രി കണ്ഠര് മഹേശ്വര് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി ഇ.ഡി. പ്രസാദ് നമ്പൂതിരി ശ്രീകോവില്‍ തുറന്ന് നെയ്ത്തിരി തെളിയിക്കും. ഭക്തര്‍ക്ക് ഭസ്മാഭിഷിക്തനായ ഭഗവാനെ കണ്ടുതൊഴാം. അന്ന് മറ്റ് പൂജകളില്ല.

മിഥുനമാസപ്പുലരിയായ തിങ്കളാഴ്ച നിര്‍മാല്യത്തിനും പതിവുപൂജകള്‍ക്കും ശേഷം നെയ്യഭിഷേകം തുടങ്ങും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ കളഭാഭിഷേകം, പടിപൂജ, സഹസ്രകലശാഭിഷേകം തുടങ്ങിയവ നടക്കും. ലക്ഷാര്‍ച്ചനയുമുണ്ട്. ജൂണ്‍ 19ന് രാത്രി 10ന് നടയടയ്ക്കും.

Related Posts