
ക്ഷേത്ര വാർത്തകൾ
ആലപ്പുഴ തിരുവമ്പാടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ മിഥുനമാസ അമാവാസി ആചരിച്ചു
ആലപ്പുഴയില്‍ നിത്യവും പിതൃമോക്ഷ വഴിപാടുകളും ബലിതര്പ്പണനും നടത്തുന്ന പുണ്യപുരാതന വൈഷ്ണവ സന്നിധിയായ തിരുവമ്പാടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ മിഥുന അമാവാസി ആചരിച്ചു. രാവിലെ തന്നെ പിതൃദര്പ്പണത്തിനായി നിരവധിപേരാണ് സാക്ഷാല്‍ വൈകുണ്ഠനാഥന് കുടികൊള്ളുന്ന ഈ സന്നിധിയിലേക്കെത്തിയത്.
വില്വമംഗലസ്വാമിയാര്‍ തന്റെ അമ്മയ്ക്കുവേണ്ടി ബലിതര്‍പ്പണം നടത്തിയ ദിവ്യസന്നിധിയാണെന്നുളളതാണ് ഇവിടത്തെ ബലിതര്‍പ്പണത്തെ അതിവപുണ്യമാക്കുന്നത്. മിഥുനമാസ അമാവാസിയോടനുബന്ധിച്ച് വിശേഷാല്‍ തിലഹോമവും അന്നദാനവും നടന്നു.